തുളസിത്തറ, പൂമുഖം, ചായപ്പീടിക; ജപ്പാനിലെ 'ചാനകത്ത് തറവാട്'; മണ്ണ് മുതൽ മരം വരെ എത്തിച്ചത് കപ്പലിൽ; ചെർപ്പുളശ്ശേരിയിലെ വീട് കടൽ കടന്ന കഥയറിയാം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുളസിത്തറ, പൂമുഖം, ചായപ്പീടിക; ജപ്പാനിലെ ‘ചാനകത്ത് തറവാട്’; മണ്ണ് മുതൽ മരം വരെ എത്തിച്ചത് കപ്പലിൽ; ചെർപ്പുളശ്ശേരിയിലെ വീട് കടൽ കടന്ന കഥയറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

വെട്ടുകല്ലുകൊണ്ട് നിർമിച്ച് നല്ല കേരളത്തനിമയുള്ള തറവാട്. മുന്നിൽ തുളസിത്തറയും പൂമുഖവും. പിന്നെ കുളവും കുളപ്പുരയും മുറ്റത്തൊരു പാലമരവും. ഈ പറഞ്ഞ വർണ്ണകളെല്ലാം കേരളത്തിലെ ഏതെങ്കിലും തറവാടിനെ കുറിച്ചല്ല, അങ്ങ് ജപ്പാനിലുള്ള ചാനകത്ത് വീടിനെ കുറിച്ചാണ്. 35 വർഷം മുൻപാണ് ചെർപ്പുളശ്ശേരിയിലെ തറവാട് ജപ്പാനിൽ സ്ഥാപിച്ചത്. ചാനകത്ത് തറവാട് എങ്ങനെ ജപ്പാനിലെത്തിയെന്ന് അറിയണ്ടേ…

ദ ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാനില

ജപ്പാനിലെ നഗോയയിലാണ് 1970 ൽ സ്ഥാപിക്കപ്പെട്ട ദ ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാനിലാണ് വിസ്മയക്കാഴ്ചയുള്ളത്. ലോകത്തിലെ 22 രാജ്യങ്ങളിൽ നിന്നുള്ള വീടുകളാണ് ഇവിടെയുള്ളത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ളത് കേരളത്തിലെ തറവാടു വീടാണ്. വിവിധ രാജ്യങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും സന്ദർശകർക്ക് മനസ്സിലാക്കാനാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.

തക്കഹാഷി പാലക്കാട് എത്തുന്നു

ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള ഭവനങ്ങൾ പുനരാവിഷ്‌കരിക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി, ജപ്പാനിലെ തക്കഹാഷി എന്ന എൻജിനീയർ പാലക്കാട് അടയ്‌ക്കാപുത്തൂരിൽ എത്തിയതോടെയാണ് കഥ ആരംഭിക്കുന്നത്. 1984ലായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. കേരളത്തിലെ പല നാലുകെട്ടുകളും തക്കഹാഷിയും സംഘവും കണ്ടെങ്കിലും വാസ്തുശാസ്ത്രം അക്ഷരംപ്രതി പാലിച്ചു നിർമിച്ച ചാനകത്ത് വീടാണ് ഇഷ്ടപ്പെട്ടത്.

അടയ്‌ക്കാപുത്തൂരിൽനിന്നും നിന്നും മണ്ണും മരവും വരെ

ഇതാണ് താൻ തേടി നടന്ന വീട് എന്ന് ഉറപ്പിച്ച യുവ എൻജിനിയർ പിന്നീട് തറവാടിനെ ജപ്പാനിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചെങ്കല്ലുകളും മുറ്റത്തെ മണ്ണും മരവും വരെ അടയ്‌ക്കാപുത്തൂരിൽനിന്നും പരിസരത്തുനിന്നുമായി ശേഖരിച്ച് കപ്പലിൽ ജപ്പാനിലെത്തിച്ചു. അടയ്‌ക്കാപുത്തൂരിനടുത്തുള്ള പൂതക്കാട് കണ്ണാവ് എന്ന സ്ഥലത്തുനിന്നാണു ചെങ്കല്ല് വെട്ടിയെടുത്തത്. 1987 പിന്നിട്ടപ്പോഴേക്കും മ്യൂസിയത്തിൽ ചാനകത്ത് വീട് യാഥാർഥ്യമാക്കി.

കേരള സ്‌റ്റൈൽ ചായക്കടയും മൈൽകുറ്റിയും

പാലക്കാട് പട്ടാമ്പിയലെ ചാനകത്ത് തറവാടിന്റെ തനി പകർപ്പാണ് അവിടെ ഒരുക്കിയിരിക്കുന്നത്. ജപ്പാനിലെ തറവാടിനും പേര് ചാനകത്ത് വീട് എന്ന് തന്നെയാണ്. തറവാടിന് പുറത്തായി പാലക്കാട് 42 കിലോമീറ്റർ എന്നും മുണ്ടൂര് 28 കിലോമീറ്റർ എന്നും രേഖപ്പെടുത്തിയിട്ടുള്ള മൈൽ കുറ്റികൾ കാണാം. പുറത്ത് താമരക്കുളവും സജ്ജീകരിച്ചിട്ടുണ്ട്. വീട് കണ്ടിറങ്ങിയാൽ ചായകുടിക്കാൻ കേരള സ്‌റ്റൈൽ ചായക്കടയുണ്ട്. തൊട്ടടുത്ത് ഒരു തപാൽപ്പെട്ടിയും.

കുടുംബ ഫോട്ടോകൾ മുതൽ മലയാളം കലണ്ടർ വരെ

പൂർണ്ണമായും വെട്ടുകല്ലു കൊണ്ട് നിർമിച്ച വീട്ടിൽ ആദ്യകാഴ്ചയിൽ തന്നെ മുന്നിൽ തുളസിത്തറ. പൂമുഖത്ത് ചാരുകസേര, വീതി കുറഞ്ഞ നീണ്ട ഇടനാഴി എന്നിവ കാണാം. പഴയകാല മൂത്രപ്പുര, എന്തിന് പ്രസവ മുറി വരെയുണ്ട് ഈ വീടിനുള്ളിൽ. നാലുകെട്ട് ശൈലിയിലുള്ള തറവാട്ടിൽ ചുമരിൽ പഴയ തലമുറയിലെ കുടുംബ ഫോട്ടോകൾ നിരന്ന് കിടക്കുന്നുണ്ട്. മലയാളത്തിലുള്ള കലണ്ടറും ഇവിടെ തൂക്കിയിട്ടുണ്ട്.

ദേവിദേവൻമാരുടെ ചിത്രങ്ങൾ നിരത്തിവച്ച പൂജാമുറി

തറവാടിനുള്ളിലേക്ക് കയറിയാൽ തീൻ മേശയിൽ കേരളത്തിലെ കുഴിപ്പിഞ്ഞാണവും കോലൻ ക്ലാസും. അടുക്കളയിൽ പുകയടുപ്പ്, ചെരുവം, കയ്യിലുകൾ, അമ്മി, ആട്ടുകൽ, അലമാര തുടങ്ങി പഴയ നായർ തറവാടിൽ എന്തൊക്കെ കാണാമോ അതെല്ലാം ഇവിടെയുണ്ട്. ദേവിദേവൻമാരുടെ ചിത്രങ്ങൾ നിരത്തിവച്ച പൂജാമുറിയും ഇവിടെ കാണാം.

കേരളത്തിലെ ചാനകത്ത് തറവാട്

വള്ളിനേഴി പഞ്ചായത്തിലെ അടയ്‌ക്കാപുത്തൂരിൽനിന്നു കല്ലുവഴി റോഡിലൂടെ 2 കിലോമീറ്റർ പോയാൽ ചാനകത്ത് തറവാട് കാണാം. 135 ലധികം വർഷത്തെ പഴക്കമുണ്ടെങ്കിലും ഇന്നും അത് പ്രൗഢഗംഭീരമായി നിലനില്ക്കുന്നു.

Tags: japanPalakkadChanakath taravadKerala taravadCherpulassery
Share
Tweet
SendShare

More News from this section

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies