തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം; വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പിനെ മറികടക്കാനുള്ള ചില മാർഗങ്ങളിതാ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം; വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പിനെ മറികടക്കാനുള്ള ചില മാർഗങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് സുരക്ഷാ പ്രശ്‌നങ്ങളും തട്ടിപ്പുകളും. നിരവധി തരത്തിലാണ് ഇന്ന് തട്ടിപ്പുകൾ നടക്കുന്നത്. ആയിരക്കണക്കിന് ആളുകൾക്കാണ് ഇത്തരത്തിൽ തട്ടിപ്പിലൂടെ പണം നഷ്ടമായിട്ടുള്ളത്. വാട്‌സ്ആപ്പ് പോലുള്ള സമൂഹമാദ്ധ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്കാണ് അധിക പേരും ഇരയാകുന്നത്. കോടികണക്കിന് ആളുകളാണ് ദിനം പ്രതി തങ്ങളുടെ ആവശ്യങ്ങൾക്കായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ചില വഴികളിതാ..

അപരിചിതമായ നമ്പറുകളിൽ നിന്നും വരുന്ന മെസേജുകളും കോളുകളും ശ്രദ്ധിക്കുക. കഴിവതും അവയ്‌ക്ക് മറുപടി നൽകാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും സംശയാസ്പദമായ രീതിയിൽ പരിചിതമില്ലാത്ത ഇന്റർനാഷണൽ നമ്പറുകളിൽ നിന്നും വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക.

പരിചിതമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന ലിങ്കുകളും അറ്റാച്ച്‌മെന്റ് ഫയലുകളും തുറക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ലിങ്കുകൾ തുറക്കുന്നത് വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഡൗൺലോഡ് ആവുന്നതിന് സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോരുന്നതിന് കാരണമാവും.

വാട്‌സ്ആപ്പ് വഴി സ്വകാര്യ വിവരങ്ങൾ അയക്കാതിരിക്കുന്നതാണ് നല്ലത്. പാസ്‌വേർഡുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പർ എന്നിവ വാട്‌സ്ആപ്പ് വഴി അയക്കുന്നത് വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്.

വാട്‌സ്ആപ്പ് വഴി ബാങ്കുകൾ, ഡെലിവറി സർവീസുകൾ, ഗവൺമെന്റ് ഏജൻസികൾ എന്നിവയുടെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാജമായി ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ലോഗോ, ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്നിവ നിർമ്മിച്ച് അതുവഴിയാണ് തട്ടിപ്പ് നടക്കുന്നത്. ആളുകൾ ഇത്തരത്തിലുള്ള സൈറ്റുകളിൽ പ്രവേശിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നത് വഴി സ്വകാര്യ വിവരങ്ങൾ ചോരാനുള്ള സാധ്യത കൂടുതലാണ്.

സമൂഹമാദ്ധ്യമങ്ങൾ വഴി റിവാർഡുകളും പണവും ലഭിക്കുമെന്ന രീതിയിൽ വരുന്ന സന്ദേശങ്ങൾ കഴിവതും ഒഴിവാക്കുക. നിക്ഷേപ സംരംഭങ്ങൾ, ലോട്ടറി തുടങ്ങിയവ വഴി പണം ലഭിച്ചുവെന്ന രീതിയിൽ നിരവധി സന്ദേശങ്ങളാണ് ആളുകൾക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ വഴി ആളുകൾക്ക് പണം നഷ്ടമാകുന്നുണ്ട്.

വാട്‌സ്ആപ്പിൽ സുരക്ഷക്കായി ക്രമീകരിച്ചിട്ടുള്ളതാണ് ടു-ഫാക്റ്റ് ഓതന്റിക്കേഷൻ. ഇത് സുരക്ഷയുടെ ഒരു പാളി രൂപീകരിച്ചിട്ടുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യുന്നത് ഉപയോക്താവ് നിർമ്മിച്ച പാസ്‌വേർഡ് ഉപയോഗിച്ചാണ്. മറ്റൊരു ഉപകരണത്തിൽ വാട്‌സ്ആപ്പ് തുറക്കണമെങ്കിൽ ഉപഭോക്താവിന്റെ നമ്പറിലേക്ക് ഒരു കോഡ് വരും. അത് എന്റർ ചെയുന്നത് വഴി മാത്രമേ വാട്‌സ്ആപ്പ് ഓപ്പൺ ആക്കാൻ കഴിയൂ.

എപ്പോഴും കൃത്യമായി കമ്പനി അവതരിപ്പിക്കുന്ന അപ്‌ഡേഷനുകൾ വാട്‌സ്ആപ്പിൽ നടത്തുക. ഇതു വഴി പുതിയ സുരക്ഷാ സംവിധാനങ്ങൾ നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.

സംശയാസ്പദമായ രീതിയിലുള്ള സന്ദേശങ്ങളോ മറ്റോ കണ്ടാൽ ഉടൻ തന്നെ അത് വാട്‌സ്ആപ്പിൽ റിപ്പോർട്ട് ചെയ്യുക. അതിനായി +447598505694 എന്ന നമ്പറിൽ അറിയിക്കുകയോ വാട്‌സ് ആപ്പിലുള്ള റിപ്പോർട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാം.

വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളെ രക്ഷപ്പെടാനുള്ള ഏക മാർഗം ആപ്പിൽ നടന്നിട്ടുള്ള മറ്റ് തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ്. വാട്‌സ്ആപ്പിൽ ഏറ്റവും അടുത്തായി നടക്കുന്ന സുരക്ഷാപ്രശ്‌നങ്ങളെ കുറിച്ചും തട്ടിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് വഴി ഇത്തരത്തിലുള്ള തട്ടിപ്പിൽ നിന്നും സ്വയം രക്ഷപ്പെടാം.

Tags: whatsappSUBsafetyscams
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies