കോഴിക്കോട്: മദ്ധ്യവയസ്കൻ ടെറസിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു തടമ്പാട്ടു താഴം സ്വദേശി അബ്ദുൾ മജീദ് ടെറസിൽ നിന്ന് വീണത്.
ചികിത്സയിലായിരുന്ന ഇയാൾ ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത് തള്ളിയിട്ടതാണെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.