ഇടുക്കി: വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിന് കുത്തേറ്റു. കുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വെറുതെ വിട്ട ഡിവൈഎഫ്‌ഐ നേതാവ് അർജുന്റെ ബന്ധുവാണ് കുട്ടിയുടെ അച്ഛനെ കുത്തിയത്. അർജുന്റെ പിതാവിന്റെ സഹോദരൻ പാൽ രാജാണ് കുട്ടിയുടെ അച്ഛനെ കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വണ്ടിപ്പെരിയാർ ടൗണിൽ വച്ചാണ് സംഭവം. ഇന്ന് രാവിലെ ടൗണിൽ വച്ച് പെൺകുട്ടിയുടെ പിതാവും അർജുന്റെ ബന്ധുവും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പാൽ രാജ് കുട്ടിയുടെ അച്ഛനെ കുത്തിയത്. പരിക്കേറ്റ കുട്ടിയുടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമെങ്കിൽ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് വൃത്തങ്ങൾ അറിയിച്ചു.















