കഴിഞ്ഞ വർഷം കേരളത്തിൽ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പുതിയ വരിക്കാരെ നേടുന്നതിൽ മുൻപന്തിയിൽ ജിയോ. മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 0.18 ശതമാനത്തിൻറെ ഇടിവാണ് 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെ രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ 9.22 ശതമാനം പേരാണ് ജിയോ തിരഞ്ഞെടുത്തത്. കേരളത്തിൽ 1,09,000 പുതിയ വരിക്കാരെയാണ് നേടിയത്.
രാജ്യത്ത് ഇക്കാലയളവിൽ ഒൻപത് ലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. ജിയോ വരിക്കാരുടെ എണ്ണം 97.5 ലക്ഷത്തിൽ നിന്ന് ഒരു കോടി ആറ് ലക്ഷമായി. പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്വർക്ക് എന്ന സ്ഥാനം ഉറപ്പിച്ചു. നിലവിൽ രാജ്യത്തെ മൊബൈൽ വരിക്കാരുടെ 39 ശതമാനവും ജിയോ വരിക്കാരാണ്.
വയർലൈൻ വിഭാഗം വരിക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. 42.58 ശതമാനം വർദ്ധനയോടെ ജിയോ തന്നെയാണ് മുന്നിൽ. 85,000-ത്തിലധികം പുതിയ ഉപഭോക്താക്കളെയാണ് ഇക്കാലയളവിൽ ജിയോ ലഭിച്ചത്.