എറണാകുളം: കോതമംഗലം ഇഞ്ചൂരില്‍ നിന്നു കാണാതായ 13 വയസുകാരി അളകനന്ദയെ കണ്ടെത്തി. കോട്ടയം ചങ്ങനാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി തനിയെ ബസ് കയറി ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോഴുള്ളത്.
ഇന്ന് വൈകിട്ട് 3.30-നാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്നുമാണ് കാണാതായത്.















