മലയാള സിനിമയുടെ താരരാജാക്കന്മാരെ ഒരു നോക്ക് കാണാൻ ആഗ്രഹമില്ലാത്തവരായി ആരും തന്നെ കാണില്ല. മോഹൻലാലും മമ്മൂട്ടിയും ആരാധകരെ കാണുന്ന വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടി തന്റെ ഒരു ആരാധികയെ കാണുന്നതും ഇരുവരും തമ്മിലുള്ള സംസാരവുമൊക്കെയാണ് വീഡിയോയിലുള്ളത്.
മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്പെഷ്യൽ ചൈൽഡ് ആയ മമ്മൂട്ടിയുടെ ആരാധിക താരത്തിനെ കണ്ടയുടനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണമെന്നും കുട്ടി പറയുന്നുണ്ട്. തന്റെ ആരാധികയെ നെഞ്ചോട് ചേർത്ത് നിർത്തി ഫോട്ടോ എടുത്ത ശേഷമാണ് മമ്മൂട്ടി അവിടം വിട്ടത്. വീഡിയോയിൽ മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് നിരവധിപേർ കമന്റ് ചെയ്തു.