സാഹസികരുടെ സ്വപ്നം, ആത്മീയതയുടെ കൊടുമുടി; അറിയാം.. ചന്ദ്രശിലയെ കുറിച്ച്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

സാഹസികരുടെ സ്വപ്നം, ആത്മീയതയുടെ കൊടുമുടി; അറിയാം.. ചന്ദ്രശിലയെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് ചന്ദ്രശില. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ സ്വപ്‌ന ഇടം കൂടിയാണ് ഇവിടം. 13123 അടി ഉയരത്തിലുള്ള ചന്ദ്രശില സാഹസികത മാത്രമല്ല ആത്മീയതയും പ്രധാനം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ ക്ഷേത്രമായ തുംഗ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ചോപ്തയിൽ നിന്നാണ് ചന്ദ്രശിലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വളരെ ഭംഗിയുള്ള ഹിൽസ്റ്റേഷനും ട്രെക്കിംഗിനുള്ള ബേസ്‌ക്യാമ്പുമാണ് ചോപ്ത. സാഹസികത ഇഷ്ടപ്പെടുന്നവർ ചോപ്തയിൽ നിന്ന് ഏകദേശം 3.5 കിലോമീറ്റർ അകലെയുള്ള തുംഗനാഥിലേക്ക് ട്രെക്കിംഗ് ആരംഭിക്കും. ട്രെക്കിംഗിന്റെ അവസാനം ആവുമ്പോഴേക്കും അൽപ്പം വെല്ലുവിളി നിറഞ്ഞ പാതകളാണ്. എന്നാൽ അവ സമ്മാനിക്കുക മനോഹരമായ നിമിഷങ്ങളാണ്.

 

ട്രെക്കിംഗ് കഴിഞ്ഞ് ചന്ദ്രശിലയിൽ എത്തി കഴിഞ്ഞാൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ഗർവാൾ ഹിമാലയത്തിന്റെ വിശാലമായ കാഴ്ചയാണ്!. അതോടൊപ്പം അനുകൂല കാലാവസ്ഥയാണെങ്കിൽ നന്ദാദേവി, ത്രിശൂൽ, ചൗഖംബ എന്നിവയുൾപ്പെടെയുള്ള ഏറ്റവും പ്രശസ്തമായ ചില കൊടുമുടികളും യാത്രക്കിടയിൽ കാണാം. അതിമനോഹരമായ സൂര്യോദയത്തിനും അസ്തമയ കാഴ്ചകൾക്കും പ്രസിദ്ധമാണ് ചന്ദ്രശില. കൂടാതെ ഓക്ക്, റോഡോഡെൻഡ്രോൺ, ദേവദാരു എന്നിവയുടെ ഇടതൂർന്ന വനങ്ങളിലൂടെയാണ് ഇവിടേക്കുള്ള ട്രെക്കിംഗ്. ഹിമാലയൻ വന്യജീവികളായ കസ്തൂരി മാൻ, ഹിമാലയൻ തഹർ, നിരവധി ഇനം പക്ഷികൾ എന്നിവയെയും യാത്രയിൽ കാണാൻ സാധിക്കും. ആത്മീയത തേടുന്നവർക്കുള്ള ഒരിടം കൂടിയാണിവിടം.

 

ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിലുടനീളമുള്ള അഞ്ച് ശിവ ക്ഷേത്രങ്ങളുടെ കൂട്ടമായ പഞ്ച് കേദാറുകളിൽ ഒന്നാണ് തുംഗനാഥ് ക്ഷേത്രം. ഹിന്ദുക്കൾക്കിടയിൽ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിന് ആയിരം വർഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുംഗനാഥിലേക്കുള്ള യാത്ര ഒരു ആത്മീയ യാത്രയാണ്. റോഡോഡെൻഡ്രോൺ വനങ്ങളാൽ ചുറ്റപ്പെട്ട പാത, ഹിമാലയൻ കൊടുമുടികളുടെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കും.

സഞ്ചാരികൾക്ക് വർഷം മുഴുവനും ഇവിടെ ട്രെക്കിംഗ് നടത്താൻ സാധിക്കും. ഏപ്രിൽ മുതൽ ജൂൺ വരെ ട്രെക്കിംഗിന് ഏറ്റവും പ്രചാരമുള്ള സമയമാണ്. അനുകൂല കാലാവസ്ഥയും, യാത്രാപാതയുമാണ് ഉണ്ടായിരിക്കുക. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള സമയം കനത്ത മഴയായിരിക്കും. മൺസൂൺ കാലത്തെ ട്രെക്കുകൾ വെല്ലുവിളി നിറഞ്ഞതാണ്, എന്നാലും മനോഹരമായ പ്രകൃതിഭംഗികൾ ആസ്വദിക്കാൻ സാധിക്കും. സാഹസികതയെ ഇഷ്ടപ്പെടുന്ന നിരവധി പേരാണ് ഈ സമയത്ത് ഇവിടെ ട്രെക്കിംഗിനായി എത്തുന്നത്.

ഒക്ടോബർ മുതൽ നവംബർ വരെ തെളിഞ്ഞ ആകാശവും സുഖകരമായ കാലാവസ്ഥയുമായിരിക്കും. ഇത് ട്രെക്കിംഗിനുള്ള മികച്ച സമയമാണ്. ഡിസംബർ മുതൽ മാർച്ച് വരെ മഞ്ഞിനാൽ മൂടപ്പെട്ട ചന്ദ്രശിലയുടെ മറ്റൊരു ഭംഗി ആസ്വദിക്കാൻ സാധിക്കും. സാഹസികത ആഗ്രഹിക്കുന്നവർക്ക്, മഞ്ഞുമൂടിയ പാതകളിൽ ട്രെക്കിംഗ് നടത്താനുള്ള അവസരമാണ് ഈ മാസങ്ങൾ നൽകുന്നത്. എന്നാൽ ഇത് കൂടുതൽ വെല്ലുവിളി നിറഞ്ഞ ഒരു അനുഭവമായിരിക്കും ഇത് നൽകുക.

Tags: SUBchandrashilathunganath shiva temple
Share
Tweet
SendShare

More News from this section

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies