ഇടുക്കി: ഹർത്താലിന്റെ മറവിൽ ഗവർണറെ തോൽപ്പിക്കാമെന്ന് വിചാരിച്ച സിപിഎമ്മിന് തിരിച്ചടി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം ഗവർണർ നിർവഹിച്ചു. തൊടുപുഴയിലാണ് പരിപാടി നടന്നത്. വമ്പൻ പൂമാല അണിയിച്ചാണ് വ്യാപാര സംഘടന അദ്ദേഹത്തെ സ്വീകരിച്ചത്.
ജില്ല അതിർത്തി മുതൽ തൊടുപുഴ വരെ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അച്ഛൻകവല, വെങ്ങല്ലൂർ, ഷാപ്പുപടി എന്നിവടങ്ങളിലാണ് ഗവർണർക്കെതിരെ കരിങ്കൊടിയുമായെത്തി പ്രതിഷേധിച്ചത്. പോലീസിന്റെ ഒത്താശയോടെയാണ് കരിങ്കൊടി കാണിച്ചത്.
രാവിലെ മുതൽ തന്നെ വെല്ലുവിളിയുമായി സിപിഎം, എസ്എഫ്ഐ പ്രവർത്തകർ നഗരത്തിൽ തമ്പടിച്ചിരുന്നെങ്കിലും വെല്ലുവിളിച്ചിരുന്നെങ്കിലും എല്ലാം ജലരേഖ പോലെ ആയി മാറുകയായിരുന്നു. നേരത്തെ വന്ന് നിലയുറപ്പിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന ആക്ഷേപം ഉയരുകയാണ്.