തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ വിവേക് ഗോപൻ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്ത സഹസമ്പർക്ക് പ്രമുഖ് ജയകുമാറാണ് വിവേക് ഗോപന് അക്ഷതം കൈമാറിയത്.
സംസ്ക്കാർ ഭാരതി ക്ഷേത്ര പ്രമുഖ് തിരൂർ രവീന്ദ്രൻ, വിഭാഗ് പ്രചാരക് പ്രമോദ്, ജില്ല സമ്പർക്ക പ്രമുഖ് സജിത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കലാ- സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ ഇതിനോടകം അക്ഷതം ഏറ്റുവാങ്ങി.