കോഴിക്കോട്: ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കോഴിക്കോട് സ്വദേശി ടിപി റഊഫ് ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45-ഓടെയായിരുന്നു അപകടം. സ്കൂൾ വാനിനെ മറികടക്കാൻ ശ്രമിക്കവെ ബൈക്കിൽ നിന്ന് തെറിച്ച് ട്രക്കിനടിയിലേക്ക് വീഴുകയായിരുന്നു.
കുറച്ച് സമയം വാഹനത്തിനടിയിൽ യുവാവ് കുടുങ്ങി കിടന്നതായി പ്രദേശവാസികൾ പറയുന്നു. റഊഫ് ജോലിസ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.