കടൽക്കാഴ്ചകൾ കാണാൻ മാലദ്വീപിലേക്ക് പറക്കേണ്ട; യാത്രാപ്രേമികൾ കണ്ടിരിക്കേണ്ട കേരളത്തിലുൾപ്പെടെയുള്ള ദ്വീപ സമൂഹങ്ങൾ ഇതാ..
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടൽക്കാഴ്ചകൾ കാണാൻ മാലദ്വീപിലേക്ക് പറക്കേണ്ട; യാത്രാപ്രേമികൾ കണ്ടിരിക്കേണ്ട കേരളത്തിലുൾപ്പെടെയുള്ള ദ്വീപ സമൂഹങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

എന്നും ഓർത്തിരിക്കാൻ കഴിയുന്ന ആനന്ദകരമായ വേളകളാണ് യാത്രകൾ പലപ്പോഴും നമുക്ക് പ്രദാനം ചെയ്യുന്നത്. യാത്രാപ്രേമികൾ പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ദ്വീപ സമൂഹങ്ങൾ. മാലദ്വീപും ലക്ഷദ്വീപും വാർത്തകളിൽ ഇടംപിടിച്ചപ്പോൾ മറ്റുള്ളവരെ പോലെ തന്നെ നമ്മിൽ പലരും കരുതിയിട്ടുണ്ടാകും മാലദ്വീപിനെ മാറ്റി നിർത്തി ലക്ഷദ്വീപിലേക്കൊരു യാത്ര. എന്നാൽ ലക്ഷദ്വീപ് മാത്രമല്ല നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്ത് ദ്വീപ സമൂഹങ്ങളായുള്ളത്. വൈവിധ്യങ്ങളടങ്ങിയ നിരവധി ദ്വീപ സമൂഹങ്ങളാണ് യാത്രപ്രേമികളെ കാത്തിരിക്കുന്നത്. ഭാരതത്തിലെ ചില ദ്വീപ സമൂഹങ്ങൾ പരിചയപ്പെടാം..

ലക്ഷദ്വീപ്

വാർത്തകളിൽ നിറഞ്ഞു നിന്ന ലക്ഷദ്വീപിൽ നിന്നും തന്നെ തുടങ്ങാം. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ദ്വീപ സമൂഹമാണ് ലക്ഷദ്വീപ്. പവിഴപ്പുറ്റുകളാൽ വൈവിധ്യമാർന്ന ലക്ഷദ്വീപിലെ സ്‌കൂബാ ഡൈവിംഗും സ്‌നോർക്കേലിംഗും ഇവിടേക്കു വരുന്ന വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭൂതി നൽകുന്നു.

മൺറോ തുരുത്ത്

കൊല്ലം ജില്ലയിലെ അടഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപ സമൂഹമാണ് മൺറോ തുരുത്ത്. കൊല്ലത്തു നിന്നും 27 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ചെറുതോടുകളും, കായലുകളും, കനാലുകളും പരസ്പരം വേർതിരിക്കുന്ന ഈ ദ്വീപിൽ മത്സ്യസമ്പത്ത് ധാരാളമാണ്. ഓണാഘോഷത്തിന്റെ ഭാഗമായി കല്ലടയാറ്റിൽ നടക്കുന്ന ജലോത്സവം ഈ മേഖലയിലെ പ്രധാന ആഘോഷമാണ്. മൺറോ തുരുത്തിലൂടെയുളള ജലയാത്രകൾ ഗ്രാമീണ ജീവിതം അടുത്തറിയാനും സ്വച്ഛമായ ഉല്ലാസത്തിനും യോജിച്ചവയാണ്.

സ്വരാജ് ദ്വീപ്

ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിലൊന്നായ സ്വരാജ് ദ്വീപ് ലോകത്തിലെ മികച്ച ബീച്ചുകളിൽ ഒന്നാണ്. ഹാവ്‌ലോക്ക് ദ്വീപ് എന്നാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്. ഇളം നീല നിറത്തിലൂടെ കാഴ്ചകൾ കണ്ടുള്ള കപ്പൽ യാത്ര വിനോദ സഞ്ചാരികളെ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കുന്നു.

മജുലി ദ്വീപ്

ബ്രഹ്‌മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന മജുലി ദ്വീപ് അസമിലാണുള്ളത്. അസമിലെ ജോർഹട്ടയിൽ നിന്നും കടത്തുവള്ളത്തിൽ ഈ ദ്വീപിലേക്ക് വിനോദ സഞ്ചാരികൾക്ക് എത്തിചേരാം. പ്രകൃതി ഭംഗി ആസ്വദിച്ച് ശാന്ത സുന്ദരമായ യാത്ര നടത്താൻ ആഗ്രഹിക്കുന്നവരെ ഈ ദ്വീപ് സ്വാഗതം ചെയ്യുന്നു.

പാമ്പൻ ദ്വീപ്

ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ദ്വീപാണിത്. അതിഗംഭീരമായ പാലത്തിനു പേരുകേട്ട ഈ ദ്വീപ് മനോഹരമായ തീര കാഴ്ചകൾ പ്രദാനം ചെയ്യുന്നു.

Tags: IndiaDweeps
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies