പൊങ്കൽ ഉത്സവം; ജെല്ലിക്കെട്ടിനൊരുങ്ങി തമിഴകം; ഇക്കുറി ഇതുവരെ റജിസ്റ്റർ ചെയ്തത് 12000 കാളകൾ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊങ്കൽ ഉത്സവം; ജെല്ലിക്കെട്ടിനൊരുങ്ങി തമിഴകം; ഇക്കുറി ഇതുവരെ റജിസ്റ്റർ ചെയ്തത് 12000 കാളകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 04:04 pm IST
Facebook
Twitter
WhatsAppTelegram

മധുര: പൊങ്കൽ ഉത്സവത്തിനായി തമിഴകം ഒരുങ്ങുമ്പോൾ അതിനോടൊപ്പമുള്ള ജെല്ലിക്കെട്ടിന്റെ ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്.
ലോകപ്രശസ്തമായ അളങ്കാനല്ലൂർ, ആവണിയാപുരം, പാലമേട് ജല്ലിക്കെട്ട് മത്സരങ്ങൾ 15, 16, 17 തീയതികളിൽ നടക്കാനിരിക്കെ ഇതുവരെ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത് 12,176 കാളകളും 4,514 ആളുകളും.

മധുര ജില്ലയിൽ ജല്ലിക്കെട്ട് മത്സരങ്ങളിൽ പങ്കെടുക്കേണ്ട കാളകളും മത്സരാർത്ഥികളും ജനുവരി 10 നും 11 നുമായി വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് മധുരൈ ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 15-ന് ആവണിയാപുരത്ത് ജല്ലിക്കെട്ട് സംഘടിപ്പിക്കുമെന്നും ജനുവരി 16-ന് പാലമേട് വില്ലേജിൽ പാലമേട് ജല്ലിക്കെട്ട് മത്സരവും 17-ന് ലോകപ്രശസ്തമായ അളങ്കാനല്ലൂർ ജല്ലിക്കെട്ട് മത്സരവും നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

‘ജല്ലി’, ‘കെട്ട്’ എന്നീ തമിഴ് പദങ്ങളിൽ നിന്നാണ് ‘ജല്ലിക്കെട്ട്’ എന്ന പദം ഉണ്ടായത്. ജല്ലി എന്നത് സ്വർണ്ണ – വെള്ളി നാണയങ്ങളെ സൂചിപ്പിക്കുന്നു. കെട്ട് എന്നാൽ ‘കെട്ടിയത്’ എന്നാണ് അർത്ഥം. കാളകളുടെ കൊമ്പിൽ കെട്ടിയിരിക്കുന്ന നാണയങ്ങളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്, ഇത് കാളയെ മെരുക്കുന്നയാൾക്കുള്ള സമ്മാനമായി കണക്കാക്കപ്പെടുന്നു. മെരുക്കാൻ ശ്രമിച്ച് ആളുകൾ പരാജയപ്പെട്ടാൽ, കാളയുടെ ഉടമ സമ്മാനം നേടും.

“മഞ്ജു വിരട്ട്” എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു തരം ജെല്ലിക്കെട്ടും നടക്കാറുണ്ട്.ഒന്നിനുപുറകെ ഒന്നായി കാളകളുടെ ഒരു നിരയെ ഒരു തുറസായ ഇടത്തേക്ക് തുറന്നു വിടുന്നതാണ് ഈ മത്സരം. കാള പുറത്തേക്ക് വരുമ്പോൾ ഒരാൾ കാളയുടെ കൊമ്പിൽ പറ്റിപ്പിടിക്കുന്നു. പിടിയിൽ നിന്നും മോചിതനാവാനുള്ള ശ്രമത്തിൽ, കാള ആ മനുഷ്യനെ കുലുക്കുന്നു, ചിലപ്പോൾ കൊമ്പുകൾ കൊണ്ട് കളിക്കാരനെ കുത്തി എറിയാൻ ശ്രമിക്കുന്നു. ഒരു സമയം ഒരു കാളയെപ്പിടിക്കാൻ ഒരാൾക്ക് മാത്രമേ അനുവാദമുള്ളൂ. കാളയെ തുരത്തുന്നത് എന്നാണ് മഞ്ജു വിരട്ടിന്റെ അർത്ഥം.

ജനുവരി 10 ഉച്ചകഴിഞ്ഞ് ആരംഭിച്ച രജിസ്‌ട്രേഷൻ ഇന്നലെ ജനുവരി 11 ഉച്ചവരെ നടന്നു. ഇക്കുറി പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവരുടെ എണ്ണം മുൻ വർഷത്തേതിൽ കുറവാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പ്രദേശവാസികൾ അവരുടെ വീടുകളിൽ ചായം പൂശി ഉത്സവത്തോടുള്ള ആവേശം പ്രകടിപ്പിക്കുന്നു. കാളകളെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്നവർക്ക് കുത്തി പരിക്കേൽക്കുന്നത് തടയാൻ കൊമ്പിൽ റബ്ബർ കാനിസ്റ്ററുകൾ ഘടിപ്പിക്കാൻ ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ആലോചിക്കുന്നുണ്ട്. ഈ ഉദ്യമത്തിന് പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നിട്ടുണ്ട്.


2014-ൽ സുപ്രീം കോടതി ജല്ലിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും പങ്കെടുക്കുന്നവരുടെയും കാളകളുടെയും സുരക്ഷ ഉറപ്പാക്കാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 2017-ൽ തമിഴ്‌നാട് സർക്കാർ പരിപാടി അനുവദിക്കാൻ ഓർഡിനൻസ് പാസാക്കി. 2023 മെയ് മാസത്തിൽ ‘ജല്ലിക്കട്ട്’ അനുവദിച്ചുകൊണ്ടുള്ള തമിഴ്‌നാട് സർക്കാരിന്റെ നിയമം സുപ്രീം കോടതി ശരിവച്ചു.

Photo : Tamilnadu Jallikattu Sports

Tags: Jallikattu 2024AlanganallurPongal
Share
Tweet
SendShare

More News from this section

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

Latest News

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies