വൈറൽ സമൂസ, കഴിക്കാൻ ആളുകൾ വരി നിൽക്കുന്ന കട അങ്ങനെയൊക്കെ പ്രശസ്തമായ കടയിൽ സമൂസ ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
മധ്യപ്രദേശിലെ പന്ന ജില്ലയിലെ അജയ്ഗഡ് പ്രദേശത്തെ പ്രശസ്തമായ ചതോരി ചത്കര റസ്റ്റോറന്റിലാണ് പാചകക്കാരൻ ഉരുളക്കിഴങ്ങുകൾ കാലുകൊണ്ട് ചവിട്ടി നല്ല പേസ്റ്റാക്കി സമൂസയിൽ നിറയ്ക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത് .
വീഡിയോ വൈറലായതോടെ, സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുകയും ഹോട്ടലിൽ നിന്ന് ഭക്ഷണസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുകയും ഉരുളക്കിഴങ്ങുകൾ അടങ്ങിയ ഭക്ഷണശാലയിൽ തയ്യാറാക്കിയ എല്ലാ സാധനങ്ങളും നശിപ്പിക്കുകയും ചെയ്തു .
ഈ കടയിലെ പ്രശസ്തമായ സമൂസകൾ ആസ്വദിക്കാൻ അജയ്ഗഡിലും സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ ദിവസം മുഴുവൻ നിൽക്കാറുണ്ട് . എന്നാൽ അവരുടെ പ്രിയപ്പെട്ട ലഘുഭക്ഷണം എങ്ങനെ തയ്യാറാക്കുന്നുവെന്ന് അവർക്ക് അറിയില്ലായിരുന്നു.വിഷയത്തിൽ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും പന്ന ജില്ലാ ഫുഡ് ഇൻസ്പെക്ടർ രാജേഷ് കുമാർ റായ് പറഞ്ഞു.