കോഴിക്കോട്: വടകരയിൽ കാറിന് തീ പിടിച്ച് യാത്രികന് പരിക്ക്. എരവട്ടൂർ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ മാഹിയിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് യാത്രികനെ പൊള്ളലേറ്റ നിലയിൽ കണ്ടത്. തുടർന്ന് കാറിന്റെ ചില്ലുകൾ പൊട്ടിച്ച് തീ അണച്ചതിനു ശേഷം ബിജുവിനെ കാറിൽ നിന്നും പുറത്തിറക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കാറിനുള്ളിൽ നിന്നും ലൈറ്ററുകൾ പോലുള്ള ചില വസ്തുക്കൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.