കാസർകോട്: റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ മുന്നോട്ട് നീങ്ങവെ ചാടി ഇറങ്ങാൻ ശ്രമിച്ച യുവതിക്ക് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. പുല്ലൂർ സ്വദേശിനി അബിതയാണ് ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണത്.
കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഇവർ. ട്രെയിനിൽ ഇരുന്ന് ഉറങ്ങിയതിനാൽ സ്റ്റോപ്പ് എത്തിയത് അറിഞ്ഞിരുന്നില്ല. തുടർന്ന് ട്രെയിൻ നീങ്ങുന്നതിനിടെ ഉണർന്ന യുവതി ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണതിനാൽ വലിയ ദുരന്തം ഒഴിവായി. ഉടൻ തന്നെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.