തെഹൽക്കയിൽ എല്ലാം വ്യാജം; സൈനിക ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന വാർത്ത വ്യാജമായി സൃഷ്ടിച്ചത്; കോടതിയിൽ തെറ്റ് ഏറ്റു പറഞ്ഞ് തരുൺ തേജ്പാൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെഹൽക്കയിൽ എല്ലാം വ്യാജം; സൈനിക ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന വാർത്ത വ്യാജമായി സൃഷ്ടിച്ചത്; കോടതിയിൽ തെറ്റ് ഏറ്റു പറഞ്ഞ് തരുൺ തേജ്പാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 12:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന വാർത്ത വ്യാജമായി സൃഷ്ടിച്ചതാണെന്ന് കോടതി മുൻപാകെ ഏറ്റുപറഞ്ഞ് തെഹൽക മാസിക മുൻ ചീഫ് എഡിറ്റർ തരുൺ തേജ്പാൽ. ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ ഹാജരായാണ് തരുൺ തേജ്പാലും സഹസ്ഥാപകൻ അനിരുദ്ധ ബഹാലും കുറ്റം ഏറ്റുപറഞ്ഞത്.

2001 ലാണ് മേജർ ജനറൽ എം.എസ് അലുവാലിയയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത മാസിക പ്രസിദ്ധീകരിച്ചത്. ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷനിലൂടെ പ്രതിരോധ ഇടപാടുകൾക്കായി മേജർ ജനറൽ കൈക്കൂലി വാങ്ങിയെന്നാണ് ഇവർ ആരോപിച്ചത്.

മേജർ ജനറലായി സേവനത്തിൽ നിന്ന് വിരമിച്ച എം.എസ് അലുവാലിയ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അവർ കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ മുഴുവൻ അവർ പിൻവലിക്കുകയും ചെയ്തു.

ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളിലൂടെ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്ന് തേജ്പാലും ബഹലും സമ്മതിച്ചു. കൂടാതെ ഇതാനായി 10 ലക്ഷം രൂപ വീതം കെട്ടിവെക്കാമെന്നും കോടതിയെ അറിയിച്ചു.

2002ലാണ് മേജർ ജനറൽ തെഹൽക്കയ്‌ക്കെതിരെയും മാദ്ധ്യമപ്രവർത്തകരായ തരുൺ തേജ്പാൽ, അനിരുദ്ധ ബഹൽ, മാത്യു സാമുവൽ എന്നിവർക്കെതിരെയും മാനനഷ്ടകേസ് ഫയൽ ചെയതത്. സീ ടിവിയിൽ സ്റ്റിംഗ് ഓപ്പറേഷൻ സംപ്രേക്ഷണം ചെയ്തതിനാൽ ചെയർമാൻ സുഭാഷ് ചന്ദ്ര, സിഇഒ സന്ദീപ് ഗോയൽ എന്നിവരെയും അപകീർത്തി കേസിൽ പ്രതി ചേർത്തിരുന്നു.

മാനനഷ്ടക്കേസിൽ തെഹൽകയും മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവലും മേജർ ജനറലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു നേരത്തെയുള്ള വിധി. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്ന വേളയിലാണ് എല്ലാം വ്യാജമാമെന്ന് കോടതി മുൻപാകെ ഇരുവരും സമ്മതിച്ചത്.

വാർത്ത പുറത്ത് വന്നതിന് ശേഷം മേജർ ജനറൽ എം.എസ്. അലുവാലിയ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള പ്രാരംഭ നടപടിയായ കോർട്ട് മാർഷൽ അടക്കം അദ്ദേഹം നേരിട്ടിരുന്നു. പിന്നീട് അദ്ദേഹത്തെ സർവീസിൽ നിന്ന് തരംതാഴ്‌ത്തുകയായിരുന്നു.

മേജർ ജനറൽ ഒരിക്കലും പണമോ വിലകൂടിയ വിസ്‌കിയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൈന്യത്തിന്റ അന്വേഷണ കോടതിയിൽ തെഹൽക പത്രപ്രവർത്തകൻ മാത്യു സാമുവൽ സമ്മതിച്ചിരുന്നു.

 

Tags: Thehalka magazineTarun Tejpalfake news
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies