അവിസ്മരണീയ നിമിഷം; സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവിസ്മരണീയ നിമിഷം; സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 01:03 pm IST
FacebookTwitterWhatsAppTelegram

ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ച് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ. അവിസ്മരണീയ നിമിഷത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഏകതാ പ്രതിമയ്‌ക്ക് സമീപത്തുനിന്നുള്ള ചിത്രങ്ങളും യാത്രാനുഭവവും ഉണ്ണി മുകുന്ദൻ പങ്കുവച്ചു. സന്ദർശനത്തിനിടെ ഏകതാ പ്രതിമയുടെ ചെറു മാതൃക അധികൃതർ ഉണ്ണി മുകുന്ദന് സമ്മാനിച്ചു.

‘സ്‌കൂൾ പഠനകാലത്ത് സർദാർ വല്ലഭഭായ് പട്ടേലിനെ കുറിച്ച് ചരിത്ര പുസ്തകങ്ങളിലൂടെ ഞാൻ അറിഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ അദ്ദേഹത്തെ ആളുകൾ ഓർമ്മിക്കുന്നത് കുറഞ്ഞു വന്നു. അദ്ദേഹത്തെ ഏറെക്കുറെ എല്ലാവരും മറന്നുപോയതായി തോന്നിയ സമയമുണ്ടായിരുന്നു.

അടുത്ത ഗുജറാത്ത് സന്ദർശന വേളയിൽ ഏകതാ പ്രതിമ സന്ദർശിക്കണമെന്ന് ആദരണീയനായ പ്രധാനമന്ത്രിയായിരുന്നു നിർദ്ദേശിച്ചത്. അദ്ദേഹത്തിൽ നിന്നും ഇത്തരത്തിൽ ഒരു ക്ഷണം ലഭിച്ചതിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. ഈ അത്ഭുതത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചത് എന്റെ ഭാഗ്യമായും ഞാൻ കരുതുന്നു.

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര നായകൻമാരിൽ പ്രധാനപ്പെട്ട വ്യക്തിയായ സർദാർ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന സ്മാരക പ്രതിമയാണ്. 182 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. ലോകത്തില ഏറ്റവും ഉയരം കൂടിയ പ്രതിമയും ഇതുതന്നെയാണ്.

എന്നാൽ ഈ പ്രതിമയെ മഹത്തരമാക്കുന്നത് അതിന്റെ വലിപ്പമോ ഉയരമോ അല്ല, മറിച്ച് ഇത് ഉൾപ്പെടുന്ന പ്രദേശത്തെയാകെ വികസനം കൊണ്ട് മാറ്റി മറിക്കാൻ സാധിച്ചു എന്നതാണ് ശ്രദ്ധേയം.

ആളുകളെയും അവരുടെ ജീവിത നിലവാരത്തെയും മാറ്റിമറിച്ചു, വൻതോതിലുള്ള തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ വന്ന മാറ്റങ്ങളും ശ്രദ്ധേയമാണ്.

സർദാർ വല്ലഭാഭായ് പട്ടേലിന്റെ കാൽക്കൽ നിൽക്കുമ്പോൾ, എനിക്ക് ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ആത്മീയ ജ്ഞാനവും മാർഗ നിർദ്ദേശവും നൽകുന്ന ഭഗവദ് ഗീതയിൽ നിന്നുള്ള വിവരണത്തെക്കുറിച്ചായിരുന്നു ഓർമ്മവന്നത്. ശ്രീകൃഷ്ണന്റെ പൂർണ്ണാവതാരം എങ്ങനെയുണ്ടെന്ന് വിവരിക്കാൻ അർജ്ജുനനോട് സഹോദരന്മാർ പിന്നീട് ആവശ്യപ്പെട്ടു എന്നാണ് കഥ.

അതിന് അർജ്ജുനൻ മറുപടി പറഞ്ഞു, ശ്രീകൃഷ്ണൻ തന്റെ പൂർണ്ണരൂപം സ്വീകരിച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ കാൽവിരലിന്റെ അടിഭാഗം മാത്രമായിരുന്നു; ശ്രീകൃഷ്ണൻ ആകാശത്തിനും പ്രപഞ്ചത്തിനും മുകളിലായി വളർന്നു നിൽക്കുകയായിരുന്നു. അതിനാൽ എനിക്ക് ശ്രീകൃഷ്ണന്റെ മുഖം കാണാൻ സാധിച്ചില്ല.

അർജ്ജുനനെപ്പോലെയാണ് ഏകതാ പ്രതിമയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ എനിക്കും തോന്നുന്നത്. ഏകതാ പ്രതിമ ഒരു ദേശിയ ചിഹ്നമായി മാറിയിരിക്കുന്നു. ദേശസ്‌നേഹം, സാമൂഹിക-സാമ്പത്തിക വികസനം, ചരിത്രപരമായ പ്രാധാന്യം എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു, ഗുജറാത്തിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നായി ഏകതാ പ്രതിമ മാറിയിരിക്കുന്നു.’ ഉണ്ണി മുകുന്ദൻ കുറിച്ചു.

 

Tags: statue of unitySUBUNNI MUKUNTHAN
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies