സുരേഷ് ​ഗോപി ഇടപെട്ടു, പ്രസാദിന്റെ ഭാര്യ എടുത്ത വായ്പതുക എഴുതിതള്ളി സർക്കാർ; കുടുംബത്തിന്റെ മുഴുവൻ കടബാധ്യതയും തീർത്ത് താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ​ഗോപി ഇടപെട്ടു, പ്രസാദിന്റെ ഭാര്യ എടുത്ത വായ്പതുക എഴുതിതള്ളി സർക്കാർ; കുടുംബത്തിന്റെ മുഴുവൻ കടബാധ്യതയും തീർത്ത് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 07:00 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കൃഷി നടത്തനായി വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ നെൽ കർഷകൻ പി. പ്രസാദിന്റെ കുടുംബത്തിന്റെ പേരിലുള്ള കടങ്ങൾ മുഴുവൻ വീട്ടി സുരേഷ് ​ഗോപി. മൂന്ന് വർഷമായി പണയപ്പെടുത്തിയിരുന്ന ആധാരം ഇതോടെ കുടുംബത്തിന് തിരികെ ലഭിച്ചു. സുരേഷ് ​ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് കുടുംബത്തിന്റെ വായ്പ തുക എഴുതി തള്ളിയതായി സർക്കാർ അറിയിച്ചു.

കുടുംബത്തിന്റെ മുഴുവൻ കടബാധ്യതയും തീർക്കാനുള്ള തുക ഓമനയുടെ അക്കൗണ്ടിലേക്ക് സുരേഷ് ​ഗോപി കൈമാറി. ഇതോടെ കടം തീർത്ത് ആധാരം തിരികെ എടുക്കാനായി ഓമനയും മക്കളായ അദീനയും അദിനഖും ആലപ്പുഴയിലെ ഓഫീസിലെത്തിയെങ്കിലും ഉദ്യോ​ഗസ്ഥർ പണം സ്വീകരിക്കാൻ തയ്യാറായില്ല. ജപ്തി നോട്ടീസ് വിവാദമായതോടെ വായ്പയിൽ ഇളവുകൾ നൽകി തീർപ്പാക്കാൻ എസ്സിഎസ്ടി കോർപ്പറേഷന് മന്ത്രി കെ. രാധാകൃഷണൻ നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വായ്പാത്തിരിച്ചടവ് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥർ ഓമനയുടെ ആധാരം തിരികെ നൽകിയില്ല.

പിന്നാലെ ഭാരതീയ കിസാൻ സംഘും ബിജെപി നേതാക്കളും മണിക്കൂറുകളോളം ഓഫീസ് ഉപരോധിച്ചു. സമരം തുടർന്നതോടെ വീണ്ടും മന്ത്രിയുമായി സുരേഷ് ഗോപി ചർച്ച നടത്തി. തുടർന്ന് മുഴുവൻ തുകയും സർക്കാർ എഴുതിത്തള്ളുമെന്ന് സുരേഷ് ഗോപിക്ക് മന്ത്രി ഉറപ്പ് നൽകി. ഇതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്..

2021 ഏപ്രിൽ മാസത്തിൽ സ്വയം തൊഴിലിനായി പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷനിൽ പണയപ്പെടുത്തിയ ആധാരമാണ് പ്രസാദിന്റെ ഭാര്യ ഓമനയ്‌ക്ക് തിരികെ ലഭിച്ചത്. മൂന്ന് വർഷം മുൻപ് 60,000 രൂപയാണ് വായ്പയെടുത്തത്. 15,000 രൂപയിലധികം തിരികെ അടച്ചിരുന്നെങ്കിലും കഴിഞ്ഞ 11 മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. ബാക്കി തുക കുടിശികയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ഓമനയ്‌ക്ക് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

17,600 രൂപ അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം അഞ്ച് സെന്റ് വീടും പുരയിരടവും ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. പേര് വെളിപ്പെടുത്തനാകാത്ത മുംബൈ മലയാളിയുടെ കനിവിൽ ഈ തുക പ്രസാദിന്റെ കുടുംബത്തിന് നൽകിയിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനം എന്ന് പറഞ്ഞാണ് അദ്ദേഹം തുക കൈമാറിയത്.

Tags: AlappuzhaSuresh GopiPrasadomana
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies