കുറഞ്ഞ തുകയിൽ ഇന്റർനാഷണൽ പ്ലാനുമായി ജിയോ. മൂന്ന് റിച്ചാർജ് പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയും യുകെയും അടക്കമുള്ള 51 രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഉപകാരപ്രദമാകും വിധത്തിലാണ് പ്ലാൻ. ഇൻ ഫ്ളൈറ്റ് സർവീസും ഇതോടൊപ്പം ലഭ്യമാകും.
- ഇൻ ഫ്ലൈറ്റ് സർവീസ് പ്രകാരമാണ് 195 രൂപയുടെ പ്ലാൻ. 100 മിനിറ്റ് വോയ്സ് കോൾ, 100 എസ്എംഎസ്, 250 എംബി ഡേറ്റ എന്നിവയാണ് പ്ലാൻ വഴി ലഭിക്കുക.
- 295 രൂപയുടേതാണ് അടുത്ത പ്ലാൻ. 100 മിനിറ്റ് വോയ്സ് കോൾ, 100 എസ്എംഎസ്, 500 എംബി ഡേറ്റ എന്നിവയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.
- 595 രൂപയുടെ പ്ലാനിൽ 100 മിനിറ്റ് വോയ്സ് കോൾ, 100 എസ്എംഎസ്, ഒരു ജിബി ഡേറ്റ എന്നിവയാണ് ലഭിക്കുക. ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഈ മൂന്ന് ഇൻ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകൾക്കുമുള്ളത്.