അമരാവതി: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ പര്യടനം ആരംഭിച്ചു. പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ ലേപാക്ഷി ക്ഷേത്രം സന്ദർശിച്ചു. സീതാപഹരണം തടയാൻ ശ്രമിച്ച ജഡായു രാവണനാൽ ആക്രമിക്കപ്പെട്ട് വീണ സ്ഥലമാണ് ലേപാക്ഷി.
ആന്ധ്രാപ്രദേശ് സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന അദ്ദേഹം ബിജെപി പ്രവർത്തകർ സംഘടിപ്പിച്ചിരിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് വരെ 1.3 കിമി ദൂരത്തിലാണ് റോഡ് ഷോ നടക്കുക. നാളെ ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ രാമസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. ശേഷം കൊച്ചിൻ ഷിപ്പിയാർഡിൽ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്ക് ഉൾപ്പടെ നിരവധി പ്രോജക്ടുകൾക്ക് അദ്ദേഹം തറക്കല്ലിടും.