രാമക്ഷേത്ര വിഷയത്തിൽ നിലപാട് തുറന്നുപ്പറഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്. ക്രൈസ്തവന് ജറുസലേമും, ഇസ്ലാമിന് മക്കയും, പോലെയാണ് ഹൈന്ദവന് അയോദ്ധ്യയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇത്തരത്തിൽ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നിലവിൽ ഇവിടെയൊള്ളൂവെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരാണ് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗായിക കെ.എസ്. ചിത്ര അടക്കമുള്ളവർ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ആചാരാനുഷ്ഠാനങ്ങൾ അനുവർത്തിക്കണമെന്ന് ആഹ്വനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കോൺഗ്രസ് സിപിഎം ഹാൻഡിലുകൾ ചിത്രയടക്കമുള്ളവർക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിടുകയാണ്.