25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ മോദി സർക്കാരിന് സാധിച്ചു; പതിറ്റാണ്ടുകളായി കോൺ​ഗ്രസ് രാജ്യത്തോട് കാണിച്ചത് അനീതി: രാജീവ് ചന്ദ്രശേഖർ

Published by
Janam Web Desk

ന്യൂഡൽഹി: 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്ത്വത്തിലുള്ള സർക്കാരിന് സാധിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകളായി കോൺ​ഗ്രസ് ജനങ്ങളോട് കാണിച്ചിരുന്നത് അനീതിയായിരുന്നെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസ് രാജ്യത്തെ പാവപ്പെട്ടവരോട് കാണിച്ച അനീതികൾ തുടച്ചുനീക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും പ്രയത്നവും കൊണ്ട് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി. ലോകത്തിലെ ഏറ്റവും വേ​ഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി രാജ്യം ഇന്ന് മാറിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Share
Leave a Comment