മലപ്പുറം: നിലമ്പൂരിൽ മദ്യലഹരിയിലായിരുന്ന രണ്ട് പേർ പരസ്പരം കുത്തിപ്പരിക്കേൽപ്പിച്ചു. മരുതത്ത് സ്വദേശി മുനീർ, തമിഴ്നാട് സ്വദേശി ബാബു എന്നിവർക്കാണ് കുത്തേറ്റത്. ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.