തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റർപോൾ. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാഖാനെതിരെയാണ് നടപടി. 2008-ൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു.
പോലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നേടിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എസ്പി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്.