തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരുമാനമായി ജനുവരി മാസത്തിൽ ലഭിച്ചത് ആറ് കോടിയലധികം രൂപ. ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായി. 6,13,00,8091 രൂപയാണ് ഇത്തവണ ലഭിച്ചത്. ഇതിന് പുറമെ രണ്ട് കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണവും ലഭിച്ചു.
13 കിലോ 340 ഗ്രാം വെള്ളിയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പിൻവലിച്ച 2,000 രൂപ നോട്ടിന്റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40 കറൻസികളും 500-ന്റെ 153 നോട്ടുകളും ലഭിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു നോട്ട് എണ്ണൽ ചുമതല.
അതേസമയം ഇ-ഭണ്ഡാര വരവായി 2.07 ലക്ഷം രൂപ ലഭിച്ചു. ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ-ഭണ്ഡാരം മുഖേന 2,07,007 രൂപയാണ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇത് ലഭിച്ചിരിക്കുന്നത്.