കോഴിക്കോട്: ചാത്തമംഗലത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടയടിയിൽ 20 പേർക്ക് പരിക്ക്. ചാത്തമംഗലം വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം നടന്നത്. അടിപിടിയിൽ മുഖത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അഥർവ് എന്ന വിദ്യാർത്ഥി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഘർഷം നടന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കൂട്ടയടിയിലേക്ക് നയിച്ചത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് വിദ്യാർത്ഥികളെ പിരിച്ചു വിടുകയായിരുന്നു.