രാംലല്ലയ്ക്ക് ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനസേവകൻ രാവിലെ അയോദ്ധ്യാപുരിയിൽ; ചടങ്ങുകളുടെ സമയക്രമം ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംലല്ലയ്‌ക്ക് ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനസേവകൻ രാവിലെ അയോദ്ധ്യാപുരിയിൽ; ചടങ്ങുകളുടെ സമയക്രമം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 06:07 am IST
FacebookTwitterWhatsAppTelegram

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. അയോദ്ധ്യയിലെ ​രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് 12.20 മുതൽ നടക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‌ രാംലല്ല വി​ഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. പ്രധാന യജമാന പദം വഹിക്കുന്ന അദ്ദേഹം ഇന്ന് രാവിലെ 10.55-ഓടെയാകും അയോദ്ധ്യയിലെത്തുക. ഏകദേശം അഞ്ച് മണിക്കൂറുകളോളം അദ്ദേഹം രാമഭൂമിയിൽ തങ്ങും.

84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.

10.25-ന് പ്രധാനമന്ത്രി അയോദ്ധ്യ വിമാനത്താവളത്തിലെത്തും

10.55-ന് ഹെലികോപ്റ്റർ മാർ​ഗം അയോദ്ധ്യ ഹെലിപാഡിലെത്തും ‌

11 മുതൽ 12 വരെ രാമജന്മഭൂമി പരിസരത്ത് പര്യടനം

12.05 മുതൽ 12.55 വരെയാകും പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കും. ഈ സമയം, രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകൾ തുറന്ന് അഞ്ജനമെഴുതും.  വി​ഗ്രഹത്തെ കണ്ണാടി കാണിക്കും. അതായത്, ഭഗവാൻ തന്നെ ആദ്യം ഭഗവാനെ  കാണുന്നു. ഈ സമയം ക്ഷേത്രത്തിൽ പുഷ്പവൃഷ്ടി നടക്കും.

ഉച്ചയ്‌ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ പ്രധാനമന്ത്രി, സർസംഘചാലക്, യോ​ഗി ആദിത്യനാഥ് എന്നിവർ പൊതു സമ്മേളനം നടത്തും

2.10-ന് രാമജന്മഭൂമി പരിസരത്തെ കുബേർ ടീലയിൽ സന്ദർശനം നടത്തും. ശിവക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്കായി പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രീരാമന്റെ വരവോടെ ബ്രഹ്മകുണ്ഡിൽ വസിച്ചിരുന്നതുപോലെ പണ്ടുമുതലേ ശ്രീരാമന്റെ ജന്മസ്ഥലത്തിനടുത്തായി മഹാദേവൻ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കുബേർ ടീലയിൽ ശ്രീരാമന്റെ ദാസനായി കുബേരൻ, തന്റെ രാജ്യമായ അയോദ്ധ്യയിൽ സമ്പത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.

ഇവി‌ടെ പുതുതായി സ്ഥാപിച്ച ജടായു പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയേക്കും. രാവണനിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ ശ്രമിച്ച ജടായുവിന് രാമായണത്തിൽ നിർണായക പങ്കാണുള്ളത്.

3.30-ഓടെ പ്രധാനമന്ത്രി തിരികെ മടങ്ങിയേക്കും

Tags: ram templepm modiramlallaFEATURED2Ayodhya2024
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies