രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; പ്രതികൾ എല്ലാവരും നിരോധിത തീവ്രവാദ സംഘടനയുടെ ഭാഗം, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; പ്രതികൾ എല്ലാവരും നിരോധിത തീവ്രവാദ സംഘടനയുടെ ഭാഗം, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 02:20 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഒബിസി മോർച്ച നേതാവ് അഡ്വ.രൺജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രതികൾ എല്ലാവരും നിരോധിത തീവ്രവാദ സംഘടനയുടെ ഭാഗമാണെന്നും മാതൃകാപരമായ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഷാൻ കൊല്ലപ്പെട്ടത് രൺജിത് ശ്രീനിവാസൻ അറിഞ്ഞിരുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രായത്തിന്റെ ആനുകൂല്യത്തിന് പ്രതികൾ അർഹരല്ലെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

കേസ് ഈ മാസം 25-ന് വീണ്ടും പരി​ഗണിക്കുമെന്ന് കോടതി അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ മാനസികാരോഗ്യ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജെ ശ്രീദേവി മുമ്പാകെയായിരുന്നു വാദം. ഷാൻ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ പി പി ഹാരിസ് ആണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.

രണ്ട് കൊലപാതകങ്ങൾക്കും രാഷ്‌ട്രീയ പശ്ചാത്തലമുണ്ട്. പ്രതികൾ വ്യക്തിപരമായി നടത്തിയ കൊലപാതകമല്ല നടത്തിയതെന്നാണ് പ്രതിഭാ​ഗം വക്കീലിന്റെ വാ​ദം. ക്രിമിനൽ ​ഗൂഡാലോചന നടന്നിട്ടില്ലെന്നും രാഷ്‌ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണയാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പ്രതികളുടെ പ്രായം പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷാ ഇളവ് നൽകണമെന്നും വാദിച്ചു. വൈകാരികതയിലൂടെ പ്രോസിക്യൂഷൻ വാദങ്ങളെ മറികടക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്.

Tags: Ranjith Sreenivasan Murder
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies