അയോദ്ധ്യ: രാമജന്മഭൂമി ക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പ്രശസ്തരാണ് അയോദ്ധ്യയിലെത്തിയത്. ചടങ്ങിൽ എത്തിയവരെ യോഗി ആദിത്യനാഥ് കൂപ്പുകൈകളോടെയാണ് സ്വീകരിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ സാധ്വി ഋതംഭരയും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഉമാഭാരതിയും കണ്ടുമുട്ടി. പരസ്പരം ആലിംഗനം ചെയ്ത ഇരുവരും കണ്ണീർ പൊഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടി.
രാമായണ കഥ രാമയാണ കഥ ചിത്രീകരിക്കുന്ന ടീൽ നിറത്തിലുള്ള സാരി അണിഞ്ഞാണ് ആലിയ പ്രാണപ്രതിഷ്ഠയ്ക്കെത്തിയത്. രൺവീർ കപൂറിനൊപ്പമാണ് താരം അയോദ്ധ്യയിലെത്തിയത്.
പ്രാണപ്രതിഷ്ഠയിൽ മെഗാസ്റ്റാർ ചിരഞ്ജീവി, സുരേഖ കൊനിഡേല, രാം ചരൺ എന്നിവർക്കൊപ്പം രാജ്യസഭ എംപി പി ടി ഉഷ ചിത്രങ്ങളെടുക്കുന്നു.
അമിതാഭ് ബച്ചൻ മകൻ അഭിഷേക് ബച്ചനൊപ്പമാണ് എത്തിയത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ സൂപ്പർസ്റ്റാർ രജനികാന്തും ഉൾപ്പെടുന്നു.
മുകേഷ് അംബാനി കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്. പത്നി നിതാ അംബാനി, മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരും കുടെയുണ്ടായിരുന്നു.