രാമകഥ ലോകമറിയുന്നതിനും രാമനാമജപത്തിനുമായി 6 പതിറ്റാണ്ടായി ജീവിതം സമർപ്പിച്ച വ്യക്തി; ഭവ്യമന്ദിരം ഉയരാനായി ഏറ്റവും വലിയ സംഭാവന നൽകിയ മൊരാരി ബാപ്പു
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമകഥ ലോകമറിയുന്നതിനും രാമനാമജപത്തിനുമായി 6 പതിറ്റാണ്ടായി ജീവിതം സമർപ്പിച്ച വ്യക്തി; ഭവ്യമന്ദിരം ഉയരാനായി ഏറ്റവും വലിയ സംഭാവന നൽകിയ മൊരാരി ബാപ്പു

ആറ് പതിറ്റാണ്ടായി ഇന്ത്യയിൽ 791-ഉം വിദേശത്ത് 139 രാമായണ പാരായണമാണ് മൊരാരി ബാപ്പു നടത്തിയിട്ടുള്ളത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 09:06 am IST
FacebookTwitterWhatsAppTelegram

സന്മനസുള്ളവരുടെ ഉദാര സംഭാവനയാണ് ഭാരതത്തിന്റെ അഭിമാനമായ രാമക്ഷേത്രം. ഇതുവരെ 1,100 കോടിയിലധികം രൂപയാണ് ക്ഷേത്രത്തിനായി ചെലവഴിച്ചത്. ഇതിൽ ഏറ്റവുമധികം സംഭാവന നൽകിയത് വ്യാവസായിക പ്രമുഖരോ മറ്റ് ഉന്നതരോ അല്ല. ​ഗുജറാത്തിൽ നിന്നുള്ള ആത്മീയ നേതാവും രാമകഥ ആഖ്യാതാവുമായ മൊരാരി ബാപ്പുവാണ് രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായി ഏറ്റവും അധികം തുക സംഭാവനയായി നൽകിയത്.

18.6 കോടി രൂപയാണ് അദ്ദേഹം രാമക്ഷേത്ര നിർമ്മാണത്തിനായി നൽകിയത്. ഇന്ത്യയ്‌ക്കുള്ളിൽ നിന്ന് 11.30 കോടി രൂപയും യുകെ, യൂറോപ്പ് എന്നിവടങ്ങളിൽ നിന്ന് 3.21 കോടി രൂപയും അമേരിക്ക, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 4.10 കോടി രൂപയും സംഭാവന സമാഹരിച്ചാണ് ബാപ്പു ഇത്രയും ഉയർന്ന തുക നൽകിയത്. രാമനായി ജീവിതം ഒഴി‍ഞ്ഞു വച്ച വ്യക്തിയാണ് മൊരാരി ബാപ്പു. കഴിഞ്ഞ 64 വർഷത്തിലേറെയായി അദ്ദേഹം ലോകമെങ്ങും രാമകഥയും രാമനാമവും പ്രചരിപ്പിക്കുന്നു.

2020 ഓ​ഗസ്റ്റിൽ ​ഗുജറാത്തിലെ പിത്തേറിയയിൽ നടന്ന ഓൺലാന രാമകഥ ആഖ്യാനത്തിനിടെയാണ് മൊരാരി ബാപ്പു രാമക്ഷേത്രത്തിനായുള്ള സംഭാവന ആരായാൻ തുടങ്ങിയത്. കേവലം 15 ദിവസം കൊണ്ട് 11.3 കോടി രൂപ രാമജന്മഭൂമി ട്രസ്റ്റിന് കൈമാറി. പിന്നീട് ഫെബ്രുവരിയിൽ‌ വീണ്ടും തുക നൽകിയതോടെയാണ് ആകെ സംഭാവന 18.6 കോടി രൂപയായത്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ്, ക്ഷേത്രം ജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ സാധിച്ചത് കാണുമ്പോൾ ഹൃദയം ആനന്ദത്താൽ നിറയുകയാണെന്ന് അദ്ദേഹം പറ‍ഞ്ഞു. സന്തോഷത്താൽ മതിമറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

14-ാം വയസിൽ തൽ​​ഗജർദയിലെ ആൽമര ചുവട്ടിൽ നിന്ന് ആരംഭിച്ച രാമകഥാ പാരായണമാണ് ഇന്നും തുടരുന്നത്. പിന്നീട് 1976-ൽ കെനിയയിലെ നെയ്റോലബിയിലായിരുന്നു ആദ്യത്തെ വിദേശ പാരായണം. ഇതുവരെ ഇന്ത്യയിൽ 791-ഉം വിദേശത്ത് 139 രാമായണ പാരായണമാണ് അദ്ദേഹം ആറ് പതിറ്റാണ്ടായി നടത്തിയിട്ടുള്ളത്.

 

Tags: ram templeAyodhya2024Morari Bappu
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies