ബെംഗളൂരു: സ്വകാര്യ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു വീണ് പരിക്കേറ്റ മലയാളി കുട്ടി ഗുരുതരാവസ്ഥയിൽ. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയാന്ന ആന്‍ ജിജോ (4) ആണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.
ബെംഗളുരു ചെല്ലക്കരയിലെ ഡല്‍ഹി പ്രീ സ്കൂള്‍ വിദ്യാർത്ഥിനിയാണ് നാലുവയസുകാരിയായ ജിയാന്ന ആന്‍. അതീവ ഗുരുതരാവസ്ഥയില്‍ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയിലാണ് ജിയാന്ന.