പാലക്കാട്: സ്കൂൾ വാനിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം. മാന്നന്നൂർ എയുപി സ്കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വാനിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
രാവിലെയോടെ സ്കൂളിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഈ പ്രദേശത്ത് നിരന്തരം നടക്കുന്നതായും നാട്ടുകാർ പറഞ്ഞു.