കൊച്ചി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. നോർത്ത് പറവൂർ സ്വദേശി ബിബിൻ, ജീവൻ എന്നിവരാണ് അറസ്റ്റിലായത്.
ബിബിനാണ് പെൺകുട്ടിയുമായി ആദ്യം പരിചയത്തിലാകുന്നത്. തുടർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി പുതുവൈപ്പ് എൽഎൻജി ഭാഗത്തുള്ള കുറ്റിക്കാട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് ശേഷം ഇയാളുടെ സുഹൃത്ത് ജീവൻ മറ്റൊരു അക്കൗണ്ടിലൂടെ കുട്ടിയെ പരിചയപ്പെട്ടു. ബിബിൻ പീഡനത്തിന് ഇരയാക്കിയ വിവരം വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിക്ക് നേരെ അതിക്രമം നടത്തിയത്.
ചൈൽഡ് ഹെൽപ്പ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അവരുടെ വീടുകളിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടിയിലായ ജീവൻ മയക്കുമരുന്ന് കേസുകളിലടക്കം പ്രതിയാണെന്ന് പോലീസ് പറയുന്നു.