സതേൺ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ലെവൽ-1 ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ അഞ്ച് ഒഴിവുകളുണ്ട്. ലെവൽ-2 ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 12 ഒഴിവുകളാണ് ഉള്ളത്.
തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷനുകളിൽ രണ്ട് ഒഴിവുകൾ വീതമാണുള്ളത്. പത്താം ക്ലാസും ഐടിഐ അല്ലെങ്കിൽ പ്ലസ്ടൂവാണ് വിദ്യാഭ്യാസ യോഗ്യത. 18-നും 33-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ലെവൽ-1, ലെവൽ-2 തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്കായി https://www.rrcmas.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 20-ാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.