മദ്രസകളിൽ ശ്രീരാമനെ പഠിപ്പിക്കും; ഞങ്ങൾ ഹിന്ദുസ്ഥാനിലെ മുസ്ലീങ്ങൾ: ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർ‌മാൻ ഷദാബ് ഷംസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകളിൽ ശ്രീരാമനെ പഠിപ്പിക്കും; ഞങ്ങൾ ഹിന്ദുസ്ഥാനിലെ മുസ്ലീങ്ങൾ: ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർ‌മാൻ ഷദാബ് ഷംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 11:18 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: വഖഫ് ബോർഡുമായി ബന്ധപ്പെട്ട മദ്രസകളിൽ പുതിയ സിലബസിന്റെ ഭാഗമായി ഭ​ഗവാൻ ശ്രീരാമന്റെ കഥ പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർ‌മാൻ ഷദാബ് ഷംസ്. വഖഫ് ബോർഡിന് കീഴിൽ 117 മദ്രസകളുണ്ട്. ഡെറാഡൂൺ, ഹരിദ്വാർ, ഉധംസിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിലെ മദ്രസകളിൽ ആദ്യം പുതിയ സിലബസ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥയും മദ്രസ വിദ്യാർഥികളെ പഠിപ്പിക്കും. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്. മുസ്ലീം പുരോഹിതർ നിർദ്ദേശത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അച്ഛനോടുള്ള പ്രതിബദ്ധത പാലിക്കാൻ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയ ഒരാൾ! ശ്രീരാമനെപ്പോലൊരു മകനെ ആരാണ് ആഗ്രഹിക്കാത്തത്. വനത്തിലേക്ക് പോകവെ രാമനെ അനുഗമിച്ച ലക്ഷ്മണനും സീതാദേവിയും അത്യധികം പ്രചോദനകരമാണ്. ശ്രീരാമനെ കുറിച്ചല്ലെങ്കിൽ മറ്റാരെ കുറിച്ചാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. സ്വന്തം പിതാവിനെ തടവിലാക്കി സ്വന്തം സഹോദരന്മാരെ കഴുത്തറുത്ത് കൊന്ന ഒരു രാജാവിന്റെ കഥയാണോ നാം കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് ഔറംഗസേബിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം ചോ​ദിച്ചു.

ഞങ്ങൾ അറബികളോ മംഗോളിയന്മാരോ അഫ്ഗാനികളോ അല്ല. ഞങ്ങൾ ഹിന്ദുസ്ഥാനിലെ മുസ്ലീങ്ങളാണ്. ഉയർന്ന ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം സാംസ്കാരിക ബിംബങ്ങളെക്കുറിച്ച് ഞങ്ങൾ കുട്ടികളെ പഠിപ്പിക്കും. ശ്രീരാമന്റെ അസ്തിത്വത്തിൽ ഹിന്ദുസ്ഥാൻ അഭിമാനിക്കുന്നു, ജനങ്ങൾ അദ്ദേഹത്തെ നേതാവായി കണക്കാക്കുന്നു എന്നാണ് ഇരുപതാം നൂറ്റാണ്ടിലെ മുസ്ലീം തത്ത്വചിന്തകനായ അല്ലാമ ഇഖ്ബാൽ പറഞ്ഞതെന്നും ഷംസ് പറഞ്ഞു. മദ്രസകളിൽ എൻസിഇആർടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്നും ഷദാബ് ഷംസ് പറഞ്ഞു.

Tags: Shadab Shamsnew syllabus for madrasasUttarakhand Waqf Boardsession starting in March
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies