ഞങ്ങൾ ഹൈക്കമാൻഡിൻ്റെ അടിമകളല്ല: കർണാടക മന്ത്രി കെ എൻ രാജണ്ണ; കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു.
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ ഹൈക്കമാൻഡിന്റെ അടിമകളല്ല: കർണാടക മന്ത്രി കെ എൻ രാജണ്ണ; കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു.

രാജണ്ണയുടെ അടിമ പ്രസ്താവനയിൽ എന്ത് ചെയ്യണെമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും: ഡികെ ശിവകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 02:52 pm IST
Facebook
Twitter
WhatsAppTelegram

ബംഗളുരു: കർണ്ണാടക സർക്കാർ നിയന്ത്രിത ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടത്തിയ നിയമനങ്ങളിൽ പൊട്ടിത്തെറിച്ച് സഹകരണ മന്ത്രി കെ എൻ രാജണ്ണ.

“ആരാണ് ജോലി ചെയ്യുന്നതെന്നും അവരുടെ ശേഷി എന്താണെന്നും പാർട്ടി ഹൈക്കമാൻഡ് ഞങ്ങളോട് ചോദിച്ച് നിയമനം നടത്തണം. ആരെങ്കിലും ന്യൂഡൽഹിയിൽ ഇരുന്നു തീരുമാനിക്കുന്നതിനേക്കാൾ എന്റെ ജില്ലയിൽ ആർക്കാണ് പരിഗണന നൽകേണ്ടതെന്ന് എനിക്കറിയാം. ഡൽഹിയിൽ ഇരുന്ന് പാർട്ടി നേതാക്കൾ തയ്യാറാക്കുന്ന പട്ടിക സ്വീകരിക്കാൻ നമ്മൾ അടിമകളാണോ? നിയമനം നടത്തുന്നതിന് മുമ്പ് അതത് ജില്ലകളുടെ ചുമതലയുള്ളവരുമായി കൂടിയാലോചിച്ചിരിക്കണം.അത് ഏത് ജില്ലയും ആകാം. വെറുതെ ഒരു ലോട്ടറി പോലെ നിയമനം നടത്തിയാൽ ആര് അംഗീകരിക്കും? അത് അംഗീകരിക്കാനാകില്ലെന്നും” രാജണ്ണ കൊണ്ഗ്രെസ്സ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.

“ഏകപക്ഷീയമായ” തീരുമാനങ്ങൾ “ഇനി വെച്ചുപൊറുപ്പിക്കില്ല” എന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരോട് ബഹുമാനത്തോടെ പെരുമാറേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കൃത്യമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നോമിനേറ്റഡ് സ്ഥാനങ്ങൾക്കായി എംഎൽഎമാരുടെയും പാർട്ടി പ്രവർത്തകരുടെയും പട്ടിക തയ്യാറാക്കിയപ്പോൾ തന്നോട് ആലോചിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് രാജണ്ണ രംഗത്തു വന്നത്. പിഡബ്ല്യുഡി മന്ത്രി സതീഷ് ജാർക്കിഹോളിയും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളതായി രാജണ്ണ സമ്മതിച്ചു.

എന്നാൽ രാജണ്ണയുടെ പ്രസ്താവനാ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ഒന്നിലധികം തവണ എംഎൽഎയും മന്ത്രിയായതിനാലും രാജണ്ണയുടെ കാര്യം ഇവിടെ തീരുമാനിക്കാനാകില്ലെന്നും ഉപമുഖ്യമന്ത്രി കൂടിയായ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനാൽ, അദ്ദേഹത്തിന്റെ കേസ് പാർട്ടി ഹൈക്കമാൻഡിന് റഫർ ചെയ്യേണ്ടിവരുമെന്നും ശിവകുമാർ പരിഹസിച്ചു.

Tags: DK sivakumar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies