35-ാം വയസിൽ ഭയപ്പെട്ടിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ; പ്രായം 72 ആയി, അധികമായി ലഭിച്ച സമയത്താണ് ജീവിക്കുന്നത്: ആരിഫ് മുഹമ്മദ് ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

35-ാം വയസിൽ ഭയപ്പെട്ടിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ; പ്രായം 72 ആയി, അധികമായി ലഭിച്ച സമയത്താണ് ജീവിക്കുന്നത്: ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 07:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൊല്ലത്ത് വച്ച് തനിക്കുനേരെയുണ്ടായ ആക്രമണത്തിൽ പോലീസിന്റെ നിഷ്ക്രിയത്വത്തെ ശക്തമായി വിമർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പോലീസ് നിലപാടിൽ പ്രതിഷേധിച്ച അദ്ദേഹത്തിന് കേന്ദ്രം സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് 4-ാം തവണയാണ് ​ഗവർണർക്ക് നേരെ എസ്എഫ്ഐ ​ഗുണ്ടാക്രമണം നടക്കുന്നത്.

”17 പേർക്ക് പുറമേ കണ്ടാലറിയാവുന്ന 5 പേർക്കുമെതിരെയാണ് പോലീസ് എഫ്ഐആർ എടുത്തിരിക്കുന്നത്. ആകെ മൊത്തം 22 പേരാണ് പ്രതിഷേധിക്കാനുണ്ടായിരുന്നത്. 100-ലധികം പോലീസുകാരാണ് അവിടെയുണ്ടായിരുന്നത്. ഇത്രയും പേരെ നിയന്ത്രിക്കാൻ എന്തുകൊണ്ടാണ് പോലീസിനാകാത്തത്.

കേന്ദ്രമന്ത്രിസഭയിൽ പോലീസ് വകുപ്പിന്റെ ചുമതലയാണ് താൻ വഹിച്ചിരുന്നത്. അതിനാൽ തന്നെ കേരളത്തിലെ പോലീസിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്. രാജ്യത്തെ മികച്ച പോലീസ് സേനകളിൽ ഒന്നായാണ് കേരളാ പോലീസിനെ ഞാൻ കാണുന്നത്. എന്നാൽ, അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. രാഷ്‌ട്രീയ നേതൃത്വമാണ് അതിന് അനുവദിക്കാത്തത്. അതിന്റെ തലവൻ മുഖ്യമന്ത്രിയാണ്. അതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ തന്റെ മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടായിരുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടർന്നാണ് ആ ഫയലിൽ ഒപ്പിട്ടത് തന്നെ. എങ്കിൽ കൂടി അത് നിയമവിരുദ്ധമാണെന്ന കാര്യത്തിൽ ‍ഞാൻ ഉറച്ചുനിൽക്കുന്നു. കണ്ണൂർ രാഷ്‌ട്രീയത്തെ എല്ലാവർക്കും അറിയാം. പാർട്ടി മാറിയതിന് വ്യക്തികളെ കൊലപ്പെടുത്തുന്നവരാണ് സിപിഎം. എന്നാൽ ‍ഞാൻ അങ്ങനെ ഭയപ്പെടുന്ന വ്യക്തിയല്ല. എനിക്കിപ്പോൾ 72 വയസുണ്ട്. ദേശീയ ശരാശരിക്ക് മുകളിൽ പ്രായമെത്തി അധികമായി ലഭിച്ച സമയത്താണ് ഇപ്പോൾ ജീവിക്കുന്നത്. 35-ാം വയസിൽ ഭയപ്പെട്ടിട്ടില്ല. പിന്നെയാണ് ഈ കാലത്ത്.

സ്വാമി വിവേകാനന്ദനാണ് എന്റെ മാർഗദർശി. സ്വാമിവിവേകാനന്ദൻ പറഞ്ഞതാണ് എന്റെ നിലപാട്. ബുദ്ധിമുട്ടുകളെയും ദുരിതങ്ങളെയും നേരിടണം. നാം നിലപാടുകളിൽ ഉറച്ചുനിന്നാൽ ഈ ബുദ്ധിമുട്ടുകളും ദുരിതങ്ങളും കുരങ്ങന്മാരെ പോലെ ഓടിയൊളിക്കും. എന്റെ സുരക്ഷയ്‌ക്കായ് കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാരിന്റെ സ്വന്തം തീരുമാനമാണ് അത്. 1985-ൽ എനിക്കുനേരെ ആക്രണങ്ങളുണ്ടായിട്ടുണ്ട്. അന്ന് പോലും സുരക്ഷയ്‌ക്ക് ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാരിലുള്ള വിശ്വാസത്തിൽ വന്ന വീഴ്ചയാകും സിആർപിഎഫ് സുരക്ഷയിലേക്ക് നയിച്ചത്.” – ​ഗവർണർ മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.

Tags: Governor Aarif Muhammad khanKerala AttrocitiesCRPF Protection
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies