പാലക്കാട്: അയോദ്ധ്യയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ നാളെ വൈകിട്ട് 7.10-ന് പുറപ്പെടും. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. ആസ്ത സ്പെഷ്യൽ ട്രെയിനിൽ ആദ്യ ഘട്ട യാത്രാസൗകര്യം ബുക്കിംഗ് മുഖേന മാത്രമാണ്.
നാളെ പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസമായിരിക്കും അയോദ്ധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ പാലക്കാട്ടേക്ക് മടക്കയാത്ര ആരംഭിക്കും. വരും ദിവസങ്ങളിൽ കോയമ്പത്തൂർ, നാഗർകോവിൽ, തിരുവനന്തപുരം പാതയിലൂടെയും കൂടുതൽ സർവീസുകൾ അയോദ്ധ്യയിലേക്ക് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.