എറണാകുളം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ബാബു എംഎൽഎയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്തുകളാണ് പിഎംഎൽഎ നിയമപ്രകാരം ഇഡി കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഇഡിയുടെ നടപടി. 2007 മുതൽ 2016 വരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന കെ ബാബു 150 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് വിജിലൻസ് കേസെടുത്തത്. പിന്നാലെ സംഭവത്തിൽ ഇഡിയും അന്വേഷണം ആരംഭിച്ചു. എന്നാൽ, വിജിലൻസ് അന്വേഷണത്തിൽ 25 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.















