ബുള്ളറ്റ് ട്രെയിൻ പദ്ധതി; ഭൂചലന സാദ്ധ്യത മുൻകൂട്ടി മനസിലാക്കി ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കും; 28 സീസ്‌മോമീറ്ററുകൾ സ്ഥാപിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുള്ളറ്റ് ട്രെയിൻ പദ്ധതി; ഭൂചലന സാദ്ധ്യത മുൻകൂട്ടി മനസിലാക്കി ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കും; 28 സീസ്‌മോമീറ്ററുകൾ സ്ഥാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 08:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ ട്രാക്കിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനമാണ് സജ്ജമാക്കുന്നത്. ഇതിലൂടെ ഭൂചലനം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.

28 സീസ്‌മോ മീറ്ററുകൾ ഇരുസംസ്ഥാനങ്ങളിലും സ്ഥാപിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ട്രെയിനുകൾ സർവീസ് നടത്തുന്നതിനിടെ ഭൂചലനം ഉണ്ടായാലുള്ള അപകടസാദ്ധ്യത കണക്കിലെടുത്താണ് ട്രാക്കിൽ സീസ്‌മോമീറ്ററുകൾ ഘടിപ്പിക്കുന്നത്. ഭൂചലനത്തിന് മുമ്പ് പ്രാഥമിക തരംഗങ്ങൾ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി വൈദ്യുതി നിലയ്‌ക്കുകയും ട്രെയിൻ നിൽക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് അവതരിപ്പിക്കുന്നത്.

മഹാരാഷ്‌ട്രയിൽ മുംബൈ, താനെ, വിരാർ, ബോയ്‌സർ എന്നിവിടങ്ങളിലും ഗുജറാത്തിൽ വാപി, ബിൽമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും വിവിധ സബ് സ്‌റ്റേഷനുകളിലുമാണ് ഇവ സ്ഥാപിക്കുക. 22 എണ്ണമാണ് ഘടിപ്പിക്കുകയെന്ന് റെയിൽവേ വ്യക്തമാക്കി. ആറ് സീസ്‌മോമീറ്ററുകളിൽ നാലെണ്ണം മഹാരാഷ്‌ട്രയിലെ ഖേഡ്, രത്‌നാഗിരി, ലാത്തൂർ, പാംഗ്രി എന്നിവിടങ്ങളിലും രണ്ടെണ്ണം ഗുജറാത്തിലെ കച്ച്, ഭുജ് എന്നിവിടങ്ങളിലും സ്ഥാപിക്കും.

100 വർഷത്തിനിടെ ഭൂകമ്പ മാപിനിയിൽ 5.5-ന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ സ്ഥലങ്ങൾ കണക്കിലെടുത്താണ് സീസ്‌മോമീറ്റർ സ്ഥാപിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കം. വൈദ്യുതി നിലച്ച് ട്രെയിൻ നിൽക്കുന്നതോടെ എമർജൻസി വാതിലുകൾ തുറക്കും. ഇതിലൂടെ യാത്രികരെ പുറത്തിറക്കാനാകും.

Tags: Bullet train
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies