കടലാഴങ്ങളിലെ വൈവിധ്യങ്ങൾ എന്നും മനുഷ്യനെ മറ്റൊരു വിസ്മയ ലോകത്തിലെത്തിക്കുന്നവയാണ്. മത്സ്യസമ്പത്ത് തേടിയുള്ള യാത്രകളിൽ വിചിത്രവും രസകരവുമായ കാഴ്ചകൾക്കും ശാസ്ത്രസമൂഹം സാക്ഷ്യം വഹിച്ചിരിക്കും. അത്തരത്തിൽ കാലിഫോർണിയയിലെ ഗവേഷകർ പകർത്തിയ വീഡിയോയാണ് ഏവരിലും കൗതുകമുണർത്തുന്നത്.
സ്രാവുകളുടെ കൂട്ടത്തിൽ വമ്പന്മാരായ വൈറ്റ് ഷാർക്കിന്റെ കുഞ്ഞിനെയാണ് ശാസ്ത്രജ്ഞർ ക്യാമറ കണ്ണുകളിൽ പകർത്തിയത്. കാലിഫോർണിയയിലെ സാന്റാ ബാർബറായ്‌ക്ക് സമീപമുള്ള സമുദ്രപ്രദേശത്താണ് ഈ കുഞ്ഞനെ ഗവേഷകർ കണ്ടെത്തിയത്. ഇത്തരം പ്രദേശങ്ങളിൽ കണ്ടെത്തുന്ന ആദ്യത്തെ വൈറ്റ് ഷാർക്കിന്റെ കുഞ്ഞാണെന്നാണ് ഗവേഷകരുടെ വാദം.
The ghostly white pup. The first-ever sighting of a newborn great white shark was captured on camera. The pup was covered in a white film that it shed as it swam.
The population of great white sharks is declining and they are now considered vulnerable by the International… pic.twitter.com/oI3MnDjdoa
— soleil11 (@soleil11art) February 1, 2024
5 അടിയോളം വരുന്ന കുഞ്ഞൻ സ്രാവിന്റെ ശരീരമാകെ വെള്ള നിറത്തിലായിരുന്നു. സാധാരണയായി കാണപ്പെടുന്ന സ്രാവുകളുടെ ശരീരം ചാരനിറത്തോടു കൂടിയും അടി ഭാഗം മാത്രം വെള്ള നിറത്തോടെയുള്ളതുമാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഇപ്പോൾ കണ്ടെത്തിരിക്കുന്ന കുഞ്ഞൻ സ്രാവെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. തുടർന്ന്, പകർത്തിയ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സ്രാവിന്റെ ശരീരത്തിൽ നിന്നും വെളുത്ത നിറത്തിലുള്ള പാളികൾ അടർന്നു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വയം പാളികൾ പൊഴിക്കാൻ കഴിവുള്ള സ്രാവുകളാണോ ഇവയെന്നും ഗവേഷകർ പഠനം നടത്തുകയാണ്. എമ്പ്രിയോണിക് ലെറ എന്നാണ് ഈ പാളികൾ അറിയപ്പെടുന്നത്. ശരീരത്തിൽ പ്രകടമാകുന്ന വ്യത്യസ്ത തരം അവസ്ഥകൾ കൊണ്ടും ഇത്തരത്തിൽ പാളികൾ രൂപപ്പെടാറുണ്ടെന്ന് ഗവേഷകർ പറയുന്നു.















