പ്രയോഗങ്ങൾ 'ക്ലീഷെ' ആയതിനാൽ എം.ലീലാവതി അടക്കമുള്ള സമിതി ഒഴിവാക്കിയെന്ന് സച്ചിദാനന്ദൻ; പാട്ട് കണ്ടിട്ടേയില്ലെന്ന് ലീലാവതി; കേരള​ഗാന വിവാദം കത്തുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രയോഗങ്ങൾ ‘ക്ലീഷെ’ ആയതിനാൽ എം.ലീലാവതി അടക്കമുള്ള സമിതി ഒഴിവാക്കിയെന്ന് സച്ചിദാനന്ദൻ; പാട്ട് കണ്ടിട്ടേയില്ലെന്ന് ലീലാവതി; കേരള​ഗാന വിവാദം കത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 11:11 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംസ്ഥാന സർക്കാരിന് വേണ്ടി കേരള സാഹിത്യ അക്കാദമി എഴുതിച്ച ‘കേരള​ഗാന’ത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ശ്രീകുമാരൻ തമ്പിയെക്കൊണ്ട് എഴുതിച്ച കേരള​ഗാനം താൻ കണ്ടിട്ടേയില്ലെന്ന് സെലക്ഷൻ കമ്മിറ്റി അം​ഗം എം. ലീലാവതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു യോ​ഗത്തിലും പങ്കെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ശ്രീകുമാരൻ തമ്പിയുടെ ​ഗാനം സമിതിയിലെ ആർക്കും അം​ഗീകരിക്കാനിയില്ലെന്നും അതിനാൽ ലീലാവതി അടങ്ങുന്ന സമിതി, ശ്രീകുമാരൻ തമ്പിയുടെ ​ഗാനം വേണ്ടെന്ന് വച്ചുവെന്നായിരുന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അറിയിച്ചിരുന്നത്. എന്നാൽ സമിതിയിലെ അം​ഗമായ ലീലാവതി ടീച്ചറുടെ വെളിപ്പെടുത്തൽ ഇതിന് കടകവിരുദ്ധമായിരിക്കുകയാണ്.

“ശ്രീകുമാരൻ തമ്പി എഴുതിയ പാട്ട് ഞാൻ കണ്ടിട്ടില്ല. അനാരോ​ഗ്യത്തെ തുടർന്ന് മീറ്റിം​ഗിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഞാൻ പാട്ട് കണ്ടിട്ടില്ലെന്ന കാര്യം സച്ചിദാനന്ദൻ അടക്കമുള്ളവർക്ക് അറിയാമല്ലോ? ” എന്നായിരുന്നു സമിതി അം​ഗമായ ലീലാവതിയുടെ പ്രതികരണം.

താൻ അപമാനിതനായെന്ന ശ്രീകുമാരൻ തമ്പിയുടെ തുറന്നുപറച്ചിൽ വന്നതോടെ, സെലക്ഷൻ കമ്മിറ്റിയാണ് പാട്ട് നിരാകരിച്ചതെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. “കവി എന്ന നിലയിൽ അദ്ദേഹമെഴുതിയ പാട്ട് വളരെ നന്നായിട്ടാണ് എനിക്ക് തോന്നിയത്. എന്നാൽ കമ്മിറ്റിയിലുണ്ടായിരുന്ന ആർക്കും തന്നെ പാട്ട് സ്വീകാര്യമായിരുന്നില്ല. എം ലീലാവതി, എം.ആർ രാഘവ വാര്യർ എന്നിവർ അടക്കമാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. അം​ഗീകാരയോ​ഗ്യമായ പാട്ടാണെന്ന് അവരാർക്കും തോന്നിയിരുന്നില്ല. ക്ലീഷെയും പഴകിയതുമായ പ്രയോഗങ്ങൾ ആയതിനാലാണ് തള്ളിയത്. തിരുത്തലിന് ശ്രീകുമാരൻ തമ്പി തയ്യാറായില്ല, തുടർച്ചയായ വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികളുണ്ടോയെന്ന് സംശയിക്കുന്നു ” സച്ചിദാനന്ദൻ പറഞ്ഞു.

കേരള​ഗാനം എഴുതിച്ച ശേഷം സാഹിത്യ അക്കാദമി ഒരു മറുപടിയും നൽകിയില്ലെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് സച്ചിദാനന്ദന്റെ പ്രതികരണം. എന്നാൽ സമിതിയിലുണ്ടെങ്കിലും ശ്രീകുമാരൻ തമ്പി എഴുതിയ പാട്ട് കേട്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എം. ലീലാവതി.

 

Tags: SREEKUMARAN THAMBIK SatchidanandanM LeelavathiKerala Ganam
Share
Tweet
SendShare

More News from this section

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

Latest News

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies