കാലുപിടിച്ച് എഴുതിച്ചിട്ട് ക്ലീഷെയെന്ന് അപമാനിക്കുക, പിന്നിൽ ദുരുദ്ദേശമുണ്ട്; സച്ചിദാനന്ദന്റെ കാപട്യം വെളിവായെന്ന് ഷമ്മി തിലകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലുപിടിച്ച് എഴുതിച്ചിട്ട് ക്ലീഷെയെന്ന് അപമാനിക്കുക, പിന്നിൽ ദുരുദ്ദേശമുണ്ട്; സച്ചിദാനന്ദന്റെ കാപട്യം വെളിവായെന്ന് ഷമ്മി തിലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി സാഹിത്യ അക്കാ​ദമി ആവശ്യപ്പെട്ടതുപ്രകാരം കേരള​ഗാനം എഴുതിയതിന് പിന്നാലെ താൻ അപമാനിതനായെന്ന ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തലിൽ ചർച്ചകൾ സജീവമാകുന്നു. നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ വിഷയത്തിൽ ശക്തമായ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. അതുല്യകവി ശ്രീകുമാരൻ തമ്പിക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

വരികളിലെ ‘ക്ലീഷേ’ പ്രയോഗങ്ങൾ തിരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ഷമ്മി വ്യക്തമാക്കി. ദേശീയഗാനം പോലെ കുട്ടികൾക്ക് പോലും ആലപിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം കേരളഗാനമെന്നും, അപ്രകാരം മലയാളത്തിൽ എഴുതാൻ നിലവിൽ തമ്പിസാർ മാത്രമേയുള്ളൂവെന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം, അത് ക്ലീഷേയാണെന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരമാണ്. ഇതിന് ചുക്കാൻ പിടിച്ചതിലൂടെ അക്കാദമി അദ്ധ്യക്ഷന്റെ കാപട്യം വെളിവായെന്നും ഷമ്മി തിലകൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

#കേരള_ഗാനം എന്ന നിലയിൽ പരിഗണിക്കാൻ സാഹിത്യ അക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, അതുല്യ കവി ശ്രീകുമാരൻതമ്പി സാർ രചിച്ച ഗാനത്തിന്റെ പല്ലവി:-
“ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം..!
സഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം..!
ഇളനീരിൻ മധുരമൂറും എൻ മലയാളം..!
വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം..!”
വരികളിലെ #ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണ്..!
ദേശീയഗാനം പോലെ കുട്ടികൾക്ക് പോലും ആലപിക്കാൻ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തിൽ എഴുതാൻ നിലവിൽ തമ്പി സാർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണ്..!
ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷന്റെ കാപട്യം വെളിവാകുന്നു..!
എന്തിന്…?! ആർക്കുവേണ്ടി..?!
എത്ര നികൃഷ്ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മർദ്ദം വല്ലതുമുണ്ടോ..?
കഷ്ടം തന്നെ സാറോ…..!!?
#സ്വയംപ്രഖ്യാപിത_അന്താരാഷ്‌ട്രകവിയുടെ അറിവിലേക്കായി മഹാകവി കുമാരനാശാന്റെ #വീണപൂവിലെ 21-ാമത്തെ ശ്ളോകം ഞാൻ അലറി വിളിച്ചു പാടുന്നു…!
ഹാ! പാപമോമൽ മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നും കപോതമെന്നും

ശ്രീകുമാരൻ തമ്പിയുടെ കേരള​ഗാനത്തിലെ പ്രയോ​ഗങ്ങൾ പഴകിയതാണെന്നും ക്ലീഷെ ആണെന്നുമായിരുന്നു അക്കാദമി അദ്ധ്യക്ഷനായ കെ. സച്ചിദാനന്ദൻ പ്രതികരിച്ചത്. അതിനാലാണ് സമിതിയം​ഗങ്ങൾ ​ഗാനം ഒഴിവാക്കിയതെന്നും സച്ചിദാനന്ദൻ അവകാശപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ സമിതി അം​ഗമായ എം. ലീലാവതി മറ്റൊരു വെളിപ്പെടുത്തൽ നടത്തി. താൻ ആ പാട്ട് കേട്ടിട്ടില്ലെന്നായിരുന്നു അവർ പ്രതികരിച്ചത്.

Tags: SREEKUMARAN THAMBISHAMMI THILAKAN
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies