ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ആസിഫിന്റെ ജന്മദിനത്തിൽ തന്നെയാണ് പുതിയ ചിത്രമായ ‘ആഭ്യന്തര കുറ്റവാളി’യുടെ പോസ്റ്റർ പങ്കുവച്ചത്. സേതുനാഥ് പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും സേതുനാഥ് പത്മകുമാർ തന്നെയാണ്.
കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും എന്നാണ് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ ചിത്രം തീയേറ്ററുകളിലെത്തും.
അതേസമയം ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ, നവാഗതനായ സിജു മാത്യു സംവിധാനം ചെയ്യുന്ന ടിക്കിടാക്ക എന്നിവയാണ് ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.