കോഴിക്കോട്: കാരിശേരിയിൽ സ്ഫോടക വസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. വലിയ പറമ്പ്-തോണ്ടയിൽ റോഡ് പഞ്ചായത്ത് റോഡിന് സമീപമാണ് 8 ബോക്സുകളിലായി സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് പെട്ടികളിലെ സ്ഫോടക വസ്തുക്കൾ പൊട്ടിയ നിലയിലാണ്.
വഴിയിലൂടെ പോയ പ്രദേശവാസികളാണ് ബോക്സുകൾ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും സ്ഫോടക വസ്തുക്കൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാറ പൊട്ടിക്കാൻ കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണിതെന്നും സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.