റാഞ്ചി: കോൺഗ്രസ് നേതാവ് രാഹുലിന്റെ അധിക്ഷേപകരമായ പെരുമാറ്റം ചർച്ചയാക്കി സമൂഹമാദ്ധ്യമങ്ങൾ. ന്യായ് യാത്രയ്ക്ക് ഝാർഖണ്ഡിലെത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയാണ് പ്രതിഷേധത്തിന് വഴിവച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ന്യായ് യാത്രയുടെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
റോഡ് ഷോയ്ക്കിടെ രാഹുൽ തന്റെയൊപ്പമുള്ള നായ്ക്കുട്ടിയെ ലാളിക്കുകയും ബിസ്ക്കറ്റ് നൽകുകയും ചെയ്യുന്നതാണ് ദൃശ്യം. ഒരു ബിസ്കറ്റ് എടുത്ത് നായക്കുട്ടിക്ക് കൊടുത്തെങ്കിലും നായക്കുട്ടി കഴിക്കാൻ വിസമ്മതിച്ചു, പിന്നാലെ അതേ ബിസ്ക്കറ്റ് രാഹുൽ തന്റെ അനുയായിക്ക് നൽകുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചത്. പിന്നാലെ വയനാട് എംപിയുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധപ്പേർ രംഗത്തുവന്നു.
A brief pause for a paw-some furry friend. 🐾#BharatJodoNyayYatra pic.twitter.com/ccysNDVIHr
— Bharat Jodo Nyay Yatra (@bharatjodo) February 4, 2024
സമാനമായ അവസ്ഥ തനിക്കും നേരിട്ടിട്ടുള്ളതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പറഞ്ഞു. രാഹുലിനെ കാണാനെത്തിയ തനിക്ക് എംപി സമാനമായി രീതിയിൽ തന്റെ വളർത്തുനായയുടെ ബിസ്ക്കറ്റ് കഴിക്കാൻ തന്നിരുന്നു എന്ന് ശർമ്മ പറഞ്ഞിരുന്നു.