ന്യൂഡൽഹി: ജന്തർ മന്ദറിൽ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർണാടക കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വർഷങ്ങളായി കോൺഗ്രസ് നടത്തുന്നത് നുണകളുടെ രാഷ്ട്രീയമാണെന്ന് അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറാൻ വേണ്ടി ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനാകില്ലെന്ന് കോൺഗ്രസിന് തന്നെ അറിയാം. ഇത് മറച്ചു പിടിക്കാനാണ് പ്രതിഷേധ നാടകവുമായി കോൺഗ്രസ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിസഭിലെ മറ്റ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ജന്തർ മന്തിറിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് പിന്നാലെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും പ്രതിഷേധം സംഘടിപ്പിക്കും.