കൊല്ലം: കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. പത്തായിക്കല്ല് സ്വദേശി സാദിക്ക് (25) ആണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും നാലര കിലോ കഞ്ചാവാണ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് ചിന്നക്കടയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ കഞ്ചാവുമായി കൊല്ലത്ത് എത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുൾപ്പെടെ വിതരണത്തിനായാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. ആന്ധ്രാപ്രദേശിൽനിന്നുമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.