പിണറായി സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു, കേന്ദ്ര അവഗണനയെന്നത് ധൂർത്തും അഴിമതിയും മറച്ചുപിടിക്കാനുള്ള കഥ: ഡൽഹി സമരത്തിനെതിരെ പ്രതിപക്ഷ നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു, കേന്ദ്ര അവഗണനയെന്നത് ധൂർത്തും അഴിമതിയും മറച്ചുപിടിക്കാനുള്ള കഥ: ഡൽഹി സമരത്തിനെതിരെ പ്രതിപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 10:56 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധൂർത്തും അഴിമതിയും മറച്ചു പിടിക്കാനാണ് കേന്ദ്ര അവഗണന എന്നൊരു കഥയുണ്ടാക്കി പിണറായി സർക്കാർ‌ ഡൽഹിയിൽ‌ സമരത്തിന് പോയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് വെറും നുണയാണെന്നും വി‍ഡി സതീശൻ പറഞ്ഞു. രൂക്ഷമായ ധനപ്രതിസന്ധിയിലും നിലയില്ലാക്കയത്തിലുമാണ് കേരളം എത്തി നില‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാ​ദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

‘കേന്ദ്ര അവ​ഗ​ഗണനയാണെന്ന ഒരു കഥയുണ്ടാക്കി സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പിണറായി സർക്കാർ കോടതിയിൽ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡൽഹിയിൽ‌ പറയുന്നത് മറ്റൊരു കേസ്, കേരളത്തിന്റെ നിയമസഭയിൽ പറയുന്നത് മറ്റൊരു കേസ്. പരസ്പരവിരുദ്ധമായാണ് കാര്യങ്ങൾ പറയുന്നത്.

57,800 കോടി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് വെറും നുണയാണ്. അത്, ഊതി പെരുപ്പിച്ച കണക്കാണ്. അത് വ്യക്തമായി നിയമസഭയിൽ ഞങ്ങൾ പറഞ്ഞതാണ്. ഇവരുടെ നികുതി പിരിവിലുണ്ടായ പരാജയം ധൂർത്തും അഴിമതിയുമാണ്, രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഇവർ 10-ാം ധനകാര്യ കമ്മീഷനെയും 15-ാം ധനകാര്യ കമ്മീഷനെയും തമ്മിൽ താരതമ്യപ്പെടുത്തി കേന്ദ്രത്തിൽ നിന്നും കിട്ടിയ വിഹിതത്തിന്റെ കുറവാണ് പറയുന്നത്. പത്താം ധനകാര്യ കമ്മീഷൻ ഉണ്ടായത് 1995-ലാണ്. 14-ാം ധനകാര്യ കമ്മീഷനെയും 15-ാം ധനകാര്യ കമ്മീഷനെയുമാണ് പറയേണ്ടത്. കർണാടക സർക്കാർ പറഞ്ഞതും അതു തന്നെയാണ്.

കർണാടക വരൾച്ച ദുരിതാശ്വാസത്തെക്കുറിച്ചാണ് പ്രതിഷേധത്തിൽ പറഞ്ഞത്. കർണാടക സർക്കാർ കേരള സർക്കാരിനെ പോലെയല്ല. ഇവിടത്തെ സർക്കാർ‌ പെൻഷൻ പോലും കൊടുത്തിട്ടില്ല. ജീവനക്കാർക്ക് പണം കൊടുത്തിട്ടില്ല. ആർക്കും തന്നെ പണം നൽകിയിട്ടില്ല. വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെയില്ല. വീണ്ടും കടമെടുക്കാനാണ് പോയിരിക്കുന്നത്.

സുപ്രീം കോടതി പറഞ്ഞിരിക്കുന്നത് ഇനി കടമെടുക്കരുതെന്നാണ്. ഇങ്ങനെയാണെങ്കിൽ കേരളം എവിടെ പോയി നിൽക്കും? അത്രയും രൂക്ഷമായ ധനപ്രതിസന്ധിയിലാണ് കേരളം എത്തി നിൽക്കുന്നത്. നിലയില്ലാക്കയത്തിലേക്ക് കേരളം പോകുന്ന അവസരത്തിൽ, ഡൽഹിയിൽ പോയി ഒരു സമരം നടത്തിയിട്ട് എന്താണ് കാര്യം. ഇത്രയും നാളായിട്ട് ഇതൊന്നും കണ്ടില്ലലോ. ഇനി രക്ഷയില്ലെന്ന് കണ്ടതോടെയാണ് ജനങ്ങളെ 1000 കള്ളം പറ‍ഞ്ഞ് കബളിപ്പിച്ച് സമരത്തിലേക്ക് പോയത്. ഇതാണ് ഇവരുടെ തന്ത്രം.’- വി ഡി സതീശൻ പറഞ്ഞു.

Tags: P M MODIV D SATHEESHAN
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies